ലണ്ടൻ: വർത്തമാന ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിലൊരാളായ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് തീരുമാനം. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കേയാണ് സ്റ്റോക്സിന്റെ ഞെട്ടിക്കുന്ന പിന്മാറ്റം. മാനസിക സമ്മർദ്ദവും വിരലിനേറ്റ പരിക്കുമാണ് സ്റ്റോക്സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നൽകുന്ന വിശദീകരണം. സ്റ്റോക്സിന്റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കണമെന്ന് ഇ.സി.ബി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ സ്റ്റോക്സിന്റെ പിതാവ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. ഐ.പി.എല്ലിനിടെ വിരലിന് പരിക്കേറ്റ സ്റ്റോക്സ് പിന്മാറിയെങ്കിലും കഴിഞ്ഞ മാസം പാകിസ്താനെതിരായ പരമ്പരയിൽ തിരിച്ചുവന്നിരുന്നു. കോവിഡ് കാരണം പ്രമുഖർ വിട്ടു നിന്ന ടൂർണമെന്‍റിൽ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിച്ചിരുന്നത്. പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.
ന്യൂസിലൻറിൽ ജനിച്ച ബെൻ സ്റ്റോക്സ് പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. സ്റ്റോക്സിന്റെ അർധ സഹോദരനും സഹോദരിയും വെടിവെപ്പിൽ കൊല്ലപ്പെട്ട ഇരുണ്ട ഭൂതകാലവും സ്റ്റോക്സിനുണ്ട്. 2019ൽ ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ സ്റ്റോക്സ് ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയികളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. തുടർന്ന് നടന്ന ആഷസിലും അതിഗംഭീര േഫാം ആവർത്തിച്ച സ്റ്റോക്സ് ബി.സി.സി സ്പോർട്സ് പേഴ്സനാലിറ്റി അവാർഡും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.