ലണ്ടൻ: ഇംഗ്ലണ്ട് ടീമിലെ കരുത്തനായ ഓൾറൗണ്ടറും ടെസ്റ്റ് ക്യാപ്റ്റനും 2019 ലോകകപ്പ് ഫൈനൽ ഹീറോയുമായ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചു. മൂന്നു ഫോർമാറ്റിലും കളിക്കുന്നത് സ്ഥിരതയില്ലായ്മക്ക് കാരണമാവുന്നുവെന്ന് പറഞ്ഞാണ് 31കാരൻ ഏകദിനം മതിയാക്കുന്നത്.
ചൊവ്വാഴ്ച സ്വന്തം ഗ്രൗണ്ടായ ദുർഹാമിൽ ദക്ഷിണാഫ്രിക്കക്കെതിരെ സ്റ്റോക്സ് അവസാന മത്സരത്തിന് ഇറങ്ങും. മൂന്നു കൊല്ലം മുമ്പ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് സംഘത്തിന് ചരിത്രവിജയം നേടിക്കൊടുക്കുന്നതിൽ നിർണായകമായത് സ്റ്റോക്സിന്റെ അപരാജിത 84 റൺസ് പ്രകടനമായിരുന്നു. 104 ഏകദിനങ്ങളിൽ 2919 റൺസും 74 വിക്കറ്റും സമ്പാദ്യമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.