ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം; ഒന്നാം ടെസ്റ്റിൽ ലങ്കയെ തകർത്തത് 233 റൺസിന്

ഡർബൻ: ശ്രീലങ്കക്കെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 233 റൺസ് ജയം. ആതിഥേയർ കുറിച്ച 516 ലക്ഷ്യം പിന്തുടർന്ന ലങ്ക നാലാംദിനം രണ്ടാം ഇന്നിങ്സിൽ 282ന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ ഏഴും രണ്ടാമത്തേതിൽ നാലും വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസർ മാർകോ ജാൻസെനാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശിൽപി. സ്കോർ: 191 & 366/5 ഡിക്ല., ശ്രീലങ്ക 42 & 282.

അഞ്ച് വിക്കറ്റിന് 103 റൺസിലാണ് ശ്രീലങ്ക ഇന്നലെ ബാറ്റിങ് പുനരാരംഭിച്ചത്. ദിനേശ് ചാണ്ഡിമൽ (83), ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവി (59), കുശാൽ മെൻഡിസ് (48) എന്നിവരൊഴികെ ആർക്കും പിടിച്ചുനിൽക്കാനായില്ല.

പ്രോട്ടീസിനായി കാഗിസോ റബാഡ, ജെറാൾ കൊയെറ്റ്സി, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ടെസ്റ്റ് ഡിസംബർ അഞ്ചിന് ക്വെബെർഹയിൽ തുടങ്ങും.

പിടിമുറുക്കി ഇംഗ്ലണ്ട്

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ. മൂന്നാംനാൾ സ്റ്റമ്പെടുക്കുമ്പോൾ കിവികൾ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 155 റൺസ് എന്ന നിലയിലാണ്. നാല് റൺസ് ലീഡ് മാത്രമാണ് ആതിഥേ‍യർക്കുള്ളത്. ഡാരിൽ മിച്ചലും (31) നതാൻ സ്മിത്തുമാണ് (1) ക്രീസിൽ. സ്കോർ: ന്യൂസിലൻഡ് 348 & 155/6, ഇംഗ്ലണ്ട് 499.

അഞ്ച് വിക്കറ്റിന് 319ൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് 171 റൺസ് നേടി മടങ്ങി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 80 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ ആതിഥേയർ തകർച്ചയോടെയാണ് തുടങ്ങിയത്. കെയ്ൻ വില്യംസണിന്റെ (61) പോരാട്ടം ആശ്വാസമായി. ടെസ്റ്റിൽ 9000 റൺസ് തികക്കുന്ന ആദ്യ ന്യൂസിലൻഡ് ബാറ്റർ എന്ന ചരിത്രം വില്യംസൺ സ്വന്തമാക്കി.

Tags:    
News Summary - Big win for South Africa; Beat Lanka by 233 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.