അണ്ടർ 19 ഏഷ്യ കപ്പ്: പാകിസ്താനോട് തോറ്റ് ഇന്ത്യ

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താന് 43 റൺസ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക് സംഘം 50 ഓവറിൽ ഏഴ് വിക്കറ്റിന് 281 റൺസെടുത്തു.

ഇന്ത്യ 47.1 ഓവറിൽ 238ന് പുറത്താവുക‍യായിരുന്നു. 159 റൺസെടുത്ത ഓപണർ ഷഹ്സൈബ് ഖാനാണ് വിജയികളുടെ ടോപ് സ്കോററായ കളിയിലെ കേമൻ. മറ്റൊരു ഓപണർ ഉസ്മാൻ ഖാൻ 60 റൺസ് ചേർത്തു. മറുപടി ബാറ്റിങ്ങിൽ 28 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും നിഖിൽ കുമാറിന്റെ (67) പോരാട്ടം കരകയറ്റി. മലയാളി താരം മുഹമ്മദ് ഇനാൻ 22 പന്തിൽ 30 റൺസടിച്ച് റണ്ണൗട്ടായതോടെ ടീം ഓൾ ഔട്ടായി. ഐ.പി.എൽ ലേലത്തിൽ അതിശയിപ്പിച്ച് രാജസ്ഥാൻ റോയൽസിലെത്തിയ 13കാരൻ വൈഭവ് സൂര്യവൻഷി ഒരു റണ്ണിന് പുറത്തായി.

പാകിസ്താനുവേണ്ടി അലി റാസ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്നുപേരെ മടക്കിയ സമർഥ് നാഗരാജാണ് ഇന്ത്യൻ ബൗളർമാരിൽ മുമ്പൻ. ഇനാൻ രണ്ട് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം മത്സരത്തിൽ തിങ്കളാഴ്ച ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ.

Tags:    
News Summary - U-19 Asia Cup: India lost to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.