നാട്ടിലേക്ക് മടങ്ങി ഓസീസ് നായകൻ പാറ്റ് കമിൻസ്

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ രണ്ടു ടെസ്റ്റിലും തോറ്റ ഓസീസ് തിരിച്ചുവരവിന് ശ്രമം ഊർജിതമാക്കുന്നതിനിടെ നായകൻ പാറ്റ് കമിൻസ് നാട്ടിലേക്ക് മടങ്ങി. വ്യക്തിഗത കാരണങ്ങൾക്കാണ് യാത്രയെന്നും മൂന്നാം ടെസ്റ്റ് ആരംഭിക്കുംമുമ്പ് തിരികെയെത്തുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു.

29കാരനായ കമിൻസ് സ്വദേശമായ സിഡ്നി​യിലേക്ക് ചെറിയ അവധിയിലാണ് പോകുന്നത്. നായകനായി താരം തന്നെ മൂന്നാം ടെസ്റ്റിലും ഇറങ്ങുമെന്നാണ് സൂചന. എന്നാൽ, കുടുംബത്തിലെ ആരോഗ്യ പ്രശ്നങ്ങളുടെ പേരിലുള്ള യാത്രയായതിനാൽ തിരികെയെത്താൻ വൈകിയാൽ സ്റ്റീവൻ സ്മിത്ത് പകരം ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഒന്നാം​ ടെസ്റ്റിൽ ഇന്നിങ്സിനും 132 റൺസിനും വീണ ഓസീസ് ആറു വിക്കറ്റിനായിരുന്നു രണ്ടാം ടെസ്റ്റിൽ തോൽവി സമ്മതിച്ചത്. ഓസീസിനെതിരെ ഒരു ജയം കൂടി പിടിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനാകും. നിലവിൽ ഇന്ത്യക്കും ആസ്ട്രേലിയക്കും പുറമെ ശ്രീലങ്കയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി മത്സരരംഗത്തുള്ളത്. ദക്ഷിണാഫ്രിക്കയും ഒപ്പമുണ്ടായി​രുന്നെങ്കിലും പോയിന്റിൽ പിറകോട്ടുപോയി ടീം തള്ളപ്പെടുകയായിരുന്നു.

അതേ സമയം, രണ്ടു മത്സരങ്ങളിലായി മൂന്നു വിക്കറ്റ് മാത്രമാണ് പാറ്റ് കമിൻസിന്റെ സമ്പാദ്യം. 

Tags:    
News Summary - Border-Gavaskar Trophy: Australia captain Pat Cummins returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.