ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ രണ്ട് തവണ മുത്തമിട്ട ഷാരൂഖ് ഖാെൻറ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ വമ്പൻ തിരിച്ചുവരവിനുള്ള പുറപ്പാടിലാണ്. 20 വയസുകാരനായ വലംകൈയ്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിന് ഇത്തവണ ടീമിൽ അധിക ചുമതലയാണ് കാത്തിരിക്കുന്നത്. ടീമിെൻറ വിജയത്തിന് വേണ്ടി മികച്ച തീരുമാനമെടുക്കുന്ന ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് യുവ താരമായ ഗില്ലിനേയും ഉൾപ്പെടുത്തുമെന്ന് പരിശീലകനും മുൻ താരവുമായ ബ്രണ്ടൻ മക്കല്ലം അറിയിച്ചിരിക്കുകയാണ്. ലീഡർഷിപ്പ് ഗ്രൂപ്പിൽ ഇടം ലഭിക്കുന്നതോടെ വരുന്ന സീസണിൽ ടീം കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം ശുഭ്മാൻ ഗില്ലിെൻറ കൂടി അഭിപ്രായം അനുസരിച്ചായിരിക്കും.
'നല്ല പ്രതിഭയുള്ള താരമാണ് ഗില്ല്. അവൻ വളരെ ചെറുപ്പമാണെങ്കിൽ കൂടി ഇൗ വർഷവും അവൻ നമ്മുടെ ലീഡർഷിപ്പ് ഗ്രൂപ്പിലുണ്ടാവും. ഒരുപാട് വർഷം കളിച്ചത്കൊണ്ടുമാത്രം ഒരാൾ മികച്ച നായകൻ ആവും എന്ന് ചിന്തിക്കുന്ന കൂട്ടത്തിലല്ല ഞാൻ. ഒരു നേതാവിെൻറ പെരുമാറ്റം നിങ്ങളിലുണ്ടാവണം എന്നുള്ളതാണ് പ്രധാനം. ഗ്രൂപ്പിനുള്ളിൽ തന്നെ നേതൃത്വത്തിെൻറ ഒരു ക്രോസ് സെക്ഷൻ ഉണ്ടാവുന്നത് എല്ലായ്പ്പോഴും നല്ലതാണ്. -മക്കല്ലം പറഞ്ഞു. ടീമിെൻറ ഭാവി നായകനായി ഗില്ലിനെ ഉയർത്തിക്കൊണ്ടു വരുമെന്നതിെൻറ സൂചന കൂടിയാണ് താരത്തെ നേതൃ നിരയിലേക്ക് ഉൾപ്പെടുത്തുന്നതിലൂടെ കൊൽക്കത്ത നൽകുന്നത്.
ഇന്ത്യൻ സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേഷ് കാർത്തിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകൻ. ഇംഗ്ലണ്ട് ദേശീയ ടീം നായകൻ ഒായിൻ മോർഗനാണ് ഉപനായകൻ. ഇവർക്ക് പുറമേ പരിശീലകൻ ബ്രണ്ടൻ മക്കല്ലവും ശുഭ്മാൻ ഗില്ലും ടീം നേതൃ നിരയിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ട് മുതിർന്ന താരങ്ങൾ കൂടി ഉണ്ടെന്ന സൂചനയുണ്ടെങ്കിലും ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.