ന്യൂഡൽഹി: പരിക്കിനെത്തുടർന്ന് മാസങ്ങൾ പുറത്തിരുന്ന പേസർ ജസ്പ്രീത് ബുംറക്ക് നായകനായി തിരിച്ചുവരവ്. അയർലൻഡിനെതിരെ ആഗസ്റ്റ് 18ന് ഡബ്ലിനിൽ ആരംഭിക്കുന്ന മൂന്ന് മത്സര ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ബുംറ നയിക്കും. ഋതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനായ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണുമുണ്ട്. സ്ഥിരം മുഖങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചപ്പോൾ നിരവധി യുവതാരങ്ങൾക്ക് അവസരം ലഭിച്ചു.
ടീം: ജസ്പ്രീത് ബുംറ, ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.