ജസ്പ്രീത് ബുംറ

ഒന്നിൽ വീണത് സഹീറെങ്കിൽ മറ്റൊന്നിൽ കപിൽ! റെക്കോഡുകൾ തിരുത്തികുറിച്ച് ബുംറ

ബോർഡർ ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം അവസാനിച്ചപ്പോൾ ആസ്ട്രേലിയ മികച്ച നിലയിലായിരുന്നു. രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ 405ന് ഏഴ് എന്ന നിലയിലാണ് ഓസീസ്. 45 റൺസുമായി അലക്സ് കാരിയും ഏഴ് റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിലുള്ളത്.

ട്രാവിസ് ഹെഡ് (152), സ്റ്റീവ് സ്മിത്ത് (101) എന്നിവരുടെ സെഞ്ച്വറിയാണ് ആസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി സൂപ്പർതാരം ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയതോടെ ഒരുപിടി റെക്കോഡുകളും ബുംറ തന്‍റെ പേരിൽ കുറിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ 12ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ പേസ് ബൗളർമാരിൽ ബുംറ രണ്ടാം സ്ഥാനത്തെത്തി. ഒന്നാമതുള്ള കപിൽ ദേവിന് 23 അഞ്ച് വിക്കറ്റ് നേട്ടമുണ്ട്. മൂന്നാമതുള്ള സഹീർ ഖാന് 11 അഞ്ച് വിക്കറ്റ് നേട്ടമാണുള്ളത്. അതോടൊപ്പം 'സേനാ' (SENA) രാജ്യങ്ങളിൽ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്,ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരമാകാനും ബുംറക്ക് സാധിച്ചു. എട്ട് തവണയാണ് അദ്ദേഹം ഈ രാജ്യങ്ങളിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഏഴ് വട്ടം നേടിയ കപിൽ ദേവിനെയാണ് അദ്ദേഹം മറികടന്നത്.

മറ്റ് ബൗളർമാരിൽ നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതും ഇന്ത്യക്ക് തിരിച്ചടിയായി. നിലവിൽ മികച്ച നിലയിലുള്ള ആസ്ട്രേലിയക്ക് മത്സരത്തിൽ വിജയിക്കാൻ സാധ്യത കൂടുതലാണ്. ബാക്കിയുള്ള ദിവസങ്ങളിൽ മഴ സാധ്യത നിലനിൽക്കുന്നതിനാൽ നിലവിൽ ഇന്ത്യക്ക് വിജയം വിദൂര സ്വപ്നം മാത്രമാണ്. 

Tags:    
News Summary - bumrah breaks record of kapil dev and zaheer Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.