താലിബാന്‍റെ സ്​ത്രീകളോടുള്ള സമീപനം;​ അഫ്​ഗാനുമായുള്ള ടെസ്റ്റ്​ മത്സരത്തിൽ നിന്ന്​ പിന്മാറി ആസ്​ട്രേലിയ

മെൽബൺ: അഫ്​ഗാനിസ്​താനിൽ പുതുതായി അധികാരത്തിലെത്തിയ താലിബാൻ ഭരണകൂട​ത്തിന്‍റെ സ്​ത്രീ​കളോടുള്ള നിലപാടിൽ പ്രതിഷേധിച്ച്​ അഫ്​ഗാൻ ക്രിക്കറ്റ്​ ടീമുമായുള്ള ടെസ്റ്റ്​ മത്സരത്തിൽ നിന്ന്​ പിന്മാറി ആസ്​ട്രേലിയ. താലിബാൻ സ്​ത്രീകൾ ക്രിക്കറ്റ്​ കളിക്കുന്നതിനെ എതിർത്ത്​ രംഗത്തെത്തിയതോടെയാണ്​ ക്രിക്കറ്റ്​ ആസ്​ട്രേലിയയുടെ പിന്മാറ്റം.

ഹോബാർട്ടിലെ ബ്ലണ്ട്​സ്​റ്റോൺ അരീനയിൽ നടക്കുന്ന മത്സരവുമായി മുന്നോട്ട്​ പോവാനാവില്ലെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. നവംബർ 27നായിരുന്നു അഫ്​ഗാനിസ്​താൻ-ആസ്​ട്രേലിയ മത്സരം നടക്കേണ്ടത്​. ആഗോളതലത്തിൽ വനിത ക്രിക്കറ്റിന്‍റെ വികസനം ആസ്​ട്രേലിയയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു.

ക്രിക്കറ്റ്​ എല്ലാവർക്കും വേണ്ടിയുള്ള കളിയാണ്​. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങൾ പിന്തുണച്ചിട്ടുണ്ട്​. മാധ്യമ വാർത്തകളിൽ നിന്ന്​ അഫ്​ഗാനിസ്​താൻ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന്​ മനസിലാക്കുന്നു. ഈയൊരു സാഹചര്യത്തിൽ അഫ്​ഗാനുമായുള്ള ടെസ്റ്റ്​ മത്സരത്തിൽ നിന്ന്​ പിന്മാറുകയല്ലാതെ ഞങ്ങൾക്ക്​ മുന്നിൽ മറ്റ്​ വഴികളില്ലെന്നും ക്രിക്കറ്റ്​ ആസ്​ട്രേലിയ വ്യക്​തമാക്കി. 

Tags:    
News Summary - CA to cancel Afghanistan Test over Taliban stance on women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.