പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർ ഒരു വർഷവും കാമറൂൺ ബാൻക്രോഫ്റ്റ് ഒമ്പത് മാസങ്ങളുമായിരുന്നു കളിക്കാനാകാതെ വീട്ടിലിരുന്നത്. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റ് മൽസരത്തിനിടെ നടന്ന സംഭവം ആസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട ഒരേടായി മാറിയിരുന്നു. ബാൻക്രോഫ്റ്റ് പാൻറ്സിെൻറ പോക്കറ്റിൽ ഒളിപ്പിച്ച ഉരക്കടലാസിെൻറ കഷ്ണമുപയോഗിച്ച് പന്ത് ചുരണ്ടുന്നതായിരുന്നു വിഡിയോയിൽ കുരുങ്ങിയത്. സ്മിത്തിെൻറയും വാർണറുടെയും നിർദേശപ്രകാരമാണ് ബാൻക്രാഫ്റ്റ് പന്ത് ചുരണ്ടിയതെന്നായിരുന്നു പിന്നീട് തെളിയിക്കപ്പെട്ടത്.
വിലക്കൊക്കെ മാറി സ്മിത്തും വാർണറും കളിയിൽ സജീവമായിരുന്നു. എന്നാൽ, ഒാപണർ കൂടിയായിരുന്ന ബാൻക്രോഫ്റ്റിന് പിന്നീട് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. താരം ക്രിക്കറ്റ് ആസ്ട്രേലിയക്ക് തലവേദനയുണ്ടാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണിപ്പോൾ. 'താൻ പന്ത് ചുരണ്ടിയതിനെ കുറിച്ച് അന്നത്തെ ആസ്ട്രേലിയൻ ബൗളർമാർക്ക് അറിയാമായിരുന്നുവെന്നാണ് ബാൻക്രോഫ്റ്റ് പറയുന്നത്. വിലക്കേർപ്പെടുത്തിയ മൂന്നുപേർക്കല്ലാതെ മറ്റാർക്കും പന്തിൽ കൃത്രിമം കാണിച്ച കാര്യം അറിയില്ലെന്നായിരുന്നു ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ അതിനെ പൊളിച്ചുകൊണ്ടാണ് ബാൻക്രോഫ്റ്റ് 'ടീമിലെ പലർക്കും അതറിയാമായിരുന്നു എന്ന്' വെളിപ്പെടുത്തിയത്. അതേസമയം അന്നത്തെ ടീമിലെ ബൗളർമാരായ മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരിൽ ആരുടെയും പേര് അദ്ദേഹം പരാമർശിച്ചില്ല. 'പന്തിൽ കൃത്രിമം കാണിച്ചത് ബൗളർമാർക്ക് മുൻതൂക്കം ലഭിക്കാൻ വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് അവർക്കും അറിയാമായിരുന്നു'. -താരം വ്യക്തമാക്കി.
ഇപ്പോൾ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഡര്‍ഹാം ടീമിനു വേണ്ടി കളിക്കുകയാണ് 28 കാരനായ കാമറോൺ ബാൻക്രോഫ്റ്റ്. എന്തായാലും പന്ത് ചുരണ്ടൽ കേസ് വീണ്ടും അന്വേഷിക്കാനുള്ള പുറപ്പാടിലാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.