ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കിയത് ക്യാപ്റ്റൻ വിരാട് കോഹ്ലിയും കോച്ച് രവിശാസ്ത്രിയും അറിയാതെയാണെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഒരു യൂട്ടൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് സൽമാൻ ബട്ട് ഇക്കാര്യം പറഞ്ഞത്. സുപ്രധാന ഐ.സി.സി ഇവന്‍റിനുള്ള ടീമിനെ പ്രഖ്യാപിക്കുേമ്പാൾ, രവിശാസ്ത്രിയെ പോലെയുള്ള പരിചയ സമ്പന്നനോട് സെലക്ടർമാർ ചർച്ചചെയ്തില്ലായെന്നത് വലിയ പോരായ്മയാണെന്നും ബട്ട് പറഞ്ഞു.
അതൊരിക്കലും അംഗീകരിക്കാനാവില്ല. സെലക്ടർമാർക്ക് മാത്രം എങ്ങനെ ഒരു പെർഫക്ട് ടീമിനെ ഒരുക്കാൻ കഴിയും? ക്യാപ്റ്റനും കോച്ചിനും അവരുടെ തന്ത്രങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ കളിക്കാരെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം വേണ്ടെ- ബട്ട് ചോദിച്ചു.
ടുർണമെന്‍റിലെ ഫേവറേറ്റുകളായിരുന്ന ഇന്ത്യ ഗ്രൂപ് റൗണ്ട് കടക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഐ.പി.എല്ലിൽ തിളങ്ങിയ യുവതാരങ്ങളെ പുറത്തിരുത്തി ടീമിനെ തെരഞ്ഞെടുത്തത് വിവാദമാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.