മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ നാലാം തോൽവി. സൺറൈസേഴ്സ ഹൈദരാബാദാണ് ജഡേജയേയും സംഘത്തെയും എട്ട് വിക്കറ്റിന് തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്. ഹൈദരാബാദ് 2.2 ഓവർ ബാക്കിനിൽക്കെ വിജയതീരമണിഞ്ഞു. 75 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ വിജയശിൽപി. കെയ്ൻ വില്യംസൺ (32), രാഹുൽ ത്രിപാതി (39*) എന്നിവരുടെ അതിവേഗ ബാറ്റിങ്ങും വിജയം എളുപ്പമാക്കി.
48 റൺസെടുത്ത മൊഈൻ അലിയാണ് ചെന്നൈയുടെ ടോപ്സകോറർ. ഉത്തപ്പ (15), റിഥുരാജ് ഗെയ്കവാദ് (16), അമ്പാട്ടി റായ്ഡു (27), ക്യാപ്റ്റൻ രവീന്ദ്ര ജദേജ (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ. മൂന്ന് റൺസ് മാത്രം എടുത്ത മുൻ ക്യാപ്റ്റൻ ധോണി വീണ്ടും നിരാശപ്പെടുത്തി.
ഹൈദരാബാദിന് വേണ്ടി വാഷിങ്ടൺ സുന്ദറും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇത് രണ്ടാം തവണയാണ് ചെന്നൈ തുടർച്ചയായി നാല് മത്സരങ്ങളിൽ തോൽക്കുന്നത്. പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. മൂന്ന് കളികളിൽനിന്ന് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്തുണ്ട് ഹൈദരാബാദുകാർ.
രോഹിതിന്റെ മുംബൈ ആണ് പത്താം സ്ഥാനത്ത്. ശനിയാഴ്ച നടക്കുന്ന മറ്റൊരു മത്സരത്തിൽ മുംബൈ ബാംഗ്ലൂരിനെ നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.