ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് യുവ പേസർ ഹർഷിത് റാണ കളിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. താരത്തിന്‍റെ ടെസ്റ്റ് ടീമിലേക്കുള്ള അരങ്ങേറ്റമായിരിക്കും ഈ മത്സരം.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ട്രാവലിങ് റിസർവായി റാണയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ രഞ്ജി ട്രോഫി കളിക്കുവാനായി താരം മടങ്ങി. രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിച്ച റാണ അസമിനെതിരെ അഞ്ച് വിക്കറ്റും 59 റൺസും നേടി മികവ് കാട്ടി. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും റാണ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ദുലീപ് ട്രോഫിയില്‍ കളിച്ച റാണ രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് റാണ ശ്രദ്ധേയനാകുന്നത്.
മുംബൈ വാങ്കെഡയിൽ വെച്ച് നവംബർ ഒന്നാം തിയ്യതിയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ രണ്ട് മത്സരത്തിലും തോറ്റ ഇന്ത്യൻ ടീമിന് മൂന്നാം മത്സരത്തിൽ വിജയിച്ചുകൊണ്ട് നാണക്കേട് മാറ്റേണ്ടതുണ്ട്. രണ്ട് മത്സരം തോറ്റ് പരമ്പര നഷ്ടമായ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടണമെങ്കിൽ ഇനിയുള്ള ആറ് മത്സരത്തിൽ നിന്നും നാലെണ്ണം എങ്കിലും ജയിക്കേണ്ടതുണ്ട്. ഇതിൽ അഞ്ചെണ്ണം ആസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി മത്സരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.