വിരാട് കോഹ്ലി തന്നെ പണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ആസ്ട്രേലിയൻ സൂപ്പർതാരം ഗ്ലെൻ മാക്സ്വെൽ. പണ്ട് കാലത്ത് ഇരുവരും തമ്മിൽ ഉടക്കിയതും പിന്നീട് ആർ.സി.ബിയെത്തിയപ്പോൾ ഒരുമിച്ചതിനെയും കുറിച്ചാണ് മാക്സ്വെൽ സംസാരിച്ചത്. 2017ലാണ് വിരാട് കോഹ്ലി മാക്സ്വെല്ലിനെ ബ്ലോക്ക് ചെയ്തത്. ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കിടയിൽ പരിഹസിച്ചതിനാണ് വിരാട് ബ്ലോക്ക് ചെയ്തതെന്ന് മാക്സ്വെൽ പറഞ്ഞു.
'ഞാൻ ആർ.സി.ബിയിൽ ജോയിൻ ചെയ്തപ്പോൾ എനിക്ക് ആദ്യം മെസേജ് അയച്ചത് വിരാട് കോഹ്ലിയായിരുന്നു. പിന്നീട് പ്രീ ക്യാമ്പിൽ എത്തുന്നതിന് മുമ്പ് ചാറ്റിങ്ങിലൂടെ ഞങ്ങളൊരു ബന്ധം സ്ഥാപിച്ചിരുന്നു. പിന്നീട് ഞാൻ അവന്‍റെ സോഷ്യൽ മീഡിയ നോക്കി. എന്‍റെ മനസിൽ അപ്പോൾ ഈ കാര്യങ്ങളൊന്നുമില്ല. എനിക്ക് അവനെ കിട്ടുന്നില്ലായിരുന്നു. എനിക്കറിയാമായിരുന്നു അവൻ സോഷ്യൽ മീഡിയയുണ്ടെന്ന് എന്നാൽ എവിടെയും കാണാൻ സാധിച്ചില്ല. അപ്പോഴും ഞാൻ ഇത് ചിന്തിക്കുന്നില്ല.
അവന്‍റെ ഐഡി എന്താണ് എനിക്ക് കിട്ടാത്തത് എന്നെനിക്ക് മനസിലാകുന്നില്ലായിരുന്നു. ആരോ എന്നോട് പറഞ്ഞു അവൻ നിന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടാകുമെന്ന് അങ്ങനെയാണെങ്കിൽ മാത്രമെ ഇങ്ങനെ സംഭവിക്കുകയുള്ളുവെന്നു. അങ്ങനെയായിരിക്കില്ല എന്നാണ് ഞാൻ ചിന്തിച്ചത്.
നീ എന്നെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തോയെന്ന് ഞാൻ അവനോട് ചോദിച്ചു. 'ചെയ്ത് കാണും, നീ എന്നെ കളിയാക്കിയ ടെസ്റ്റ് മത്സരത്തിന് ശേഷമാണെന്ന് തോന്നുന്നു' എന്നായിരുന്നു വിരാട് മറുപടി പറഞ്ഞത്. അത് ന്യായമായ കാര്യമാണെന്ന് എനിക്ക് തോന്നി. പിന്നീട് അവൻ എന്‍റെ ബ്ലോക്ക് മാറ്റി ഞങ്ങൾ നല്ല സുഹൃത്തുകളായി,' മാക്സ്വെൽ പറഞ്ഞു.
2017 ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിൽ വിരാടിന് തോളിന് പരിക്കേറ്റിരുന്നു തോളത്ത് കൈവെച്ച് നടന്ന വിരാട് കോഹ്ലിയുടെ ആക്ഷനെ മാക്സ്വെൽ കളിയാക്കിയിരുന്നു. അതിനെ അനുകരിച്ച് കളിയാക്കിയായിരുന്നു മാക്സ് വെൽ നടന്നത്. ഇതിന് ശേഷമാണ് മാക്സ്വെല്ലിനെ വിരാട് ബ്ലോക്ക് ചെയ്തത്. ഒരുപുാട് നാൾ ഏറ്റുമുട്ടിയിരുന്നു ഇരുവരും ആർ.സി.ബിയിലെത്തിയപ്പോൾ വലിയ സുഹൃത്തുകളാകുകയായിരുന്നു. ആർ.സി.ബിയിൽ വെച്ച് അവരുടെ സൗഹൃദം പുരോഗമിച്ചെന്നും മാക്സ്വെൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.