2025 ഐ.പി.എല്ലിൽ ടീമിന്‍റെ നായകനായി തിരിച്ചെത്തനൊരുങ്ങി സൂപ്പർതാരം വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ നായക സ്ഥാനത്ത് നിന്നും ഫാഫ് ഡുപ്ലെസിസിനെ മാറ്റി വിരാടിനെ ആ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനാണ് ആർ.സി.ബി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
കോഹ്ലി ആർ.സി.ബി മാനേജ്മെന്‍റുമായി ഇക്കാര്യം സംസാരിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് സീസണിൽ ടീമിനെ നയിച്ചHe ഫാഫ് ഡുപ്ലെസിസിനെ 40 വയസായതിനാൽ ആർ.സി.ബി ഒഴിവാക്കിയേക്കും. മേഗാലേലത്തിന് മുന്നോടിയായി ക്യാപ്റ്റനെ തെരഞ്ഞെടുത്ത ആർ.സി.ബി നിലനിർത്താനുള്ള താരങ്ങളെ തെരഞ്ഞെടുക്കുകയായിരിക്കണം.
2013 മുതൽ 2021 വരെ ആർ.സി.ബിയുടെ നായകനായിരുന്നു വിരാട് കോഹ്ലി. ടീമിനെ നാല് പ്ലേ ഓഫുകളിലെത്തിച്ച വിരാട് കോഹ്ലി ഒരു സീസണിൽ റണ്ണറപ്പാകാനും സഹായിച്ചിരുന്നു. 35 വയസ്സുള്ള വിരാട് 2021ൽ ട്വന്‍റി-20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പിൻമാറിയതായിരുന്നു. ഇന്ത്യൻ ടീമിന്‍റെയും നായകസ്ഥാനത്ത് നിന്നും താരം മാറിയിരുന്നു.
ഐ.പി.എല്ലിൽ നിന്നും വിരമിക്കുന്നത് വരെ വിരാട് ആർ.സി.ബിയിൽ മാത്രമെ കളിക്കുകയുള്ളൂവെന്ന് മൂന്ന് വർഷം മുമ്പ് അറിയിച്ചിരുന്നു. ക്യാപ്റ്റനായുള്ള വിരാടിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള ആവേശത്തിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.