ദുബൈ: ''ഇന്ത്യൻ പ്രീമിയർ ലീഗെന്നാൽ അത് ഫൈനലിൽ ചെന്നൈ സൂപ്പർകിങ്സിെൻറ എതിരാളിയെ കണ്ടെത്തുന്നതിനുള്ള ഒരു ടൂർണമെൻറ് മാത്രമാണ്''.പോയ വർഷങ്ങളിൽ ചെന്നൈ ആരാധകർ ആഘോഷിച്ചിരുന്ന വാക്കുകളാണിവ.
പക്ഷേ ഇക്കുറി അറേബ്യൻ മണ്ണിൽ ഐ.പി.എൽ പുരോഗമിക്കുേമ്പാൾ പത്തുമത്സരങ്ങളിൽ ഏഴും തോറ്റ് പുറത്തേക്കുള്ള വഴിയിലാണ് ചെെന്നെ. ശേഷിക്കുന്ന നാലുമത്സരങ്ങൾ വിജയിച്ചാലും സെമി ഫൈനലിൽ കളിക്കാൻ നേരിയ സാധ്യത മാത്രം.
2008 മുതൽ ആരംഭിച്ച ഐ.പി.എല്ലിൽ ചെന്നൈ സെമിഫൈനൽ കളിക്കാത്ത ആദ്യ ടൂർണമെൻറാണിത്. അതിൽ മൂന്നുതവണ ജേതാക്കളായി. ആറുതവണ റണ്ണേഴ്സ് അപ്പ്. ഇതിനുമുമ്പുള്ള ഏറ്റവും മോശം പ്രകടനം 2009ൽ സെമിഫൈനലിൽ പുറത്തായതാണ്!
കോഴ വിവാദത്തെത്തുടർന്ന് 2016ലും 2017ലും കളത്തിന് പുറത്തായെങ്കിലും 2018ൽ ചാമ്പ്യൻമാരായി ഐ.പി.എല്ലിലേക്ക് രാജകീയമായി തിരിച്ചുവന്നു. ആരിലും അസൂയ ഉയർത്തുന്ന പ്രകടനവുമായി ഐ.പി.എൽ രാവുകളിൽ അരങ്ങുവാണിരുന്ന ധോണിപ്പടക്ക് ഇക്കുറി എന്താണ് പറ്റിയത്.
തലതളർന്നു; എല്ലാവരും തളർന്നു
ആദ്യ സീസൺ മുതൽ ടീമിെൻറ യന്ത്രമായ നായകൻ എം.എസ് ധോണിയുടെ തളർച്ച തന്നെയാണ് ടീമിനും വിനയാകുന്നത്. 10 മത്സരങ്ങളിൽ നിന്നും ആകെ നേടാനായത് 164 റൺസ് മാത്രം. അവസാന ഓവറുകളിലും ആവശ്യഘട്ടങ്ങളിലും പന്ത് സ്ട്രൈക്ക് ചെയ്യാനാകാതെ ഉഴലുന്ന ധോണി ടീമിെൻറ ആത്മവിശ്വാസത്തെ പലപ്പോഴും തകർക്കുന്നു.
റിവ്യൂ എടുക്കുന്നതിലും ബൗളർമാരെ പന്തേൽപ്പിക്കുന്നതിലുമെല്ലാം ധോണിയിൽ തെറ്റുകൾ സംഭവിക്കുന്നു. മത്സരത്തിനിടയിൽ ശാരീരിക തളർച്ച അനുഭവപ്പെടുന്ന ധോണിയേയും ടൂർണമെൻറിനിടയിൽ കണ്ടു. ചെന്നൈയുടെ എല്ലാമെല്ലാമായ തലയുടെ മോശം പ്രകടനം ടീമിനെയൊന്നാകെ ബാധിച്ചിരിക്കുന്നു എന്നുവേണം പറയാൻ. കീപ്പിങ്ങിൽ മാത്രമാണ് ധോണി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. 'ക്യാപ്റ്റൻ കൂൾ' അമ്പയറോട് കയർക്കുന്ന കാഴ്ചക്കും ഇക്കുറി ആരാധകർ സാക്ഷിയായി.
ബാധ്യതയാകുന്ന താരങ്ങൾ
ടീമിലെ ഫിനിഷറുടെ റോൾ നിർവഹിക്കേണ്ട കേദാർ ജാദവ് എട്ടുമത്സരങ്ങളിൽ നിന്നും ആകെ നേടിയത് 62 റൺസ് മാത്രം. സ്ട്രൈക്ക് റേറ്റ് 100ലും താഴെ. അവസാന ഓവറുകളിൽ പന്ത് ബാറ്റിൽ കണക്ട് ചെയ്യാൻ പോലുമാകാതെ ഉഴലുന്ന ജാദവിെൻറ പ്രകടനങ്ങൾക്ക് ടീം വലിയ വിലകൊടുക്കേണ്ടിവന്നു.
പോയ സീസണുകളിൽ ചെന്നൈയുടെ നെടുന്തൂൺ ആയിരുന്ന ഡ്വെയ്ൻ ബ്രാവോയും അേമ്പ പരാജയമായി. ആകെ നേടിയത് ഏഴുറൺസ്. ബൗളിങ്ങിൽ ആറുവിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഇക്കണോമി ഒമ്പതിനടുത്ത്. ഫോമിലല്ലാത്ത ബ്രാവോയെ പലകളികളിലും ചെന്നൈ പുറത്തിരുത്തി.
പത്തുമത്സരങ്ങളിൽ നിന്നും 194 റൺസും നാലുവിക്കറ്റുകളുമാണ് രവീന്ദ്ര ജദേജയുടെ സംഭാവന. ശരാശരി ഒരു ഓവറിൽ വഴങ്ങിയത് 9.34 റൺസ്!. ഒറ്റപ്പെട്ട മത്സരങ്ങളൊഴിച്ചാൽ നനഞ്ഞ പടക്കമായ ഷെയ്ൻ വാട്സൺ, സ്പിന്നർ പിയൂഷ് ചൗള, സാം കറൻ എന്നിവർക്കുപുറമേ കിട്ടിയ അവസരങ്ങളിൽ തിളങ്ങാതിരുന്ന ലുംഗി എൻഗിഡി, മുരളി വിജയ് എന്നിവരെല്ലാവരും ടീമിനായി തങ്ങളുടെ 'വിലപ്പെട്ട' സംഭാവനകൾ നൽകി.
10 മത്സരങ്ങളിൽ 375 റൺസെടുത്ത ഫാഫ് ഡുെപ്ലസിസും 7.10 ഇക്കണോമിയിൽ പത്തുവിക്കറ്റുകൾ വീഴ്ത്തിയ ദീപക് ചഹാറുമാണ് മഞ്ഞപ്പടയെ വലിയ നാണക്കേടുകളിൽ നിന്നും വലിച്ചുകയറ്റിയത്.
വയസ്സൻമാരുടെ കൂടാരം
നായകൻ ധോണി, ഓപ്പണർ ഷെയ്ൻ വാട്സൺ എന്നിവർക്ക് പ്രായം 39, ഫാഫ് ഡുെപ്ലസിസിന് 36, ഡ്വയ്ൻ ബ്രാവോക്ക് 37, അമ്പാട്ടി റായുഡുവിനും കേദാർ ജാദവിനും 35, ജദേജയും ചൗളയും 30 പിന്നിട്ടവർ, റിസർവ്വിലുള്ള ഇമ്രാൻ താഹിറിന് 41.. എന്നിങ്ങനെ നീളുന്നു ചെന്നൈയുടെ പ്രായക്കണക്ക്.
ടീമിെൻറ പ്രധാനതാരങ്ങളെല്ലാം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചവരോ അതിെൻറ അരികിലുള്ളവരോ ആണെന്നർഥം. ഇവരെ മാറ്റിപ്പരീക്ഷിക്കാൻ പോന്ന വിഭവങ്ങൾ റിസർവ്വിലുമില്ല. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞിരുന്ന മുൻ ലോക ഒന്നാം നമ്പർ താരം താഹിറിന് ഇതുവരെയും അവസരം ലഭിച്ചിട്ടില്ല.
എല്ലാത്തിലുമുപരി ഫീൽഡിലും ബാറ്റിലും നിറഞ്ഞുകളിച്ചിരുന്ന സുരേഷ് റൈനയുടെ അസാന്നിധ്യം ചെന്നൈ ശരിക്കും അറിയുന്നുണ്ട്. ഐ.പി.എല്ലിൽ 5368 റൺസെടുത്തിട്ടുള്ള റൈനയുടെ സ്ട്രൈക്ക് റേറ്റ് 137.14 ആണ്.
ചെന്നൈയുടെ മഞ്ഞജഴ്സിയിൽ ഇക്കുറികാണുന്ന താരങ്ങളിലേറെയും ഇനിയൊരു ഐ.പി.എല്ലിന് ബാല്യമില്ലാത്തവരോ അതർഹിക്കാത്തവരോ ആണെന്നർത്ഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.