രോഹിത് പൂജ്യത്തിൽ പുറത്ത്, ബാറ്റിങ്ങിൽ പതറി മുംബൈ; ചെന്നൈക്ക് 156 റൺസ് വിജയലക്ഷ്യം

രോഹിത് പൂജ്യത്തിൽ പുറത്ത്, ബാറ്റിങ്ങിൽ പതറി മുംബൈ; ചെന്നൈക്ക് 156 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലിലെ ക്ലാസിക് പോര് എന്ന് വിലയിരുത്തിയ മത്സരത്തിൽ ബാറ്റിങ്ങിൽ പതറി മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 31 റൺസെടുത്ത തിലക് വർമയാണ് ടോപ് സ്കോറർ. ചെന്നൈക്ക് വേണ്ടി നൂർ അഹമ്മദ് നാലും ഖലീൽ അഹമ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനയക്കാനുള്ള നായകൻ റുതുരാജ് ഗെയ്ക്വാദിന്റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. സൂപ്പർ ബാറ്റർ രോഹിതിനെ പൂജ്യത്തിൽ മടക്കി ഖലീൽ അഹമ്മദാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 13 റൺസെടുത്ത റിയാൻ റിക്കെൽട്ടനെയും വീഴ്ത്തി ഖലീൽ രണ്ടാമത്തെ പ്രഹരവും നൽകി.

രവിചന്ദ്രൻ അശ്വിന്റെ പന്തിൽ വിൽജാക്സും വീണതോടെ മുംബൈ ആകെ പ്രതിരോധത്തിലായി. അപ്പോൾ സ്കോർ. 4.4 ഓവറിൽ മൂന്നിന് 36. തുടർന്ന് ക്രീസിൽ നിലയുറിപ്പിച്ച നായകൻ സൂര്യകുമാർ യാദവും (29) തിലക് വർമയും (31) ചേർന്ന് സ്കോർ നൂറിലേക്കെത്തിച്ചു. 15 പന്തിൽ പുറത്താകാതെ 28 റൺസെടുത്ത ദീപക് ചഹാറിന്റെ ചെറുത്ത് നിൽപ്പാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 17 റൺസെടുത്ത് നമൻധിറും 11 റൺസെടുത്ത് മിച്ചൽ സാന്ററും പുറത്തായി. 

Tags:    
News Summary - chennai super kings vs mumbai indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.