ന്യൂഡൽഹി: ടെലിവിഷൻ ചാനലിന്റെ ഒളിക്കാമറ ഓപറേഷനിൽ വിവാദ വെളിപ്പെടുത്തലുമായി ബി.സി.സി.ഐ മുഖ്യ സെലക്ടറും മുൻ ഇന്ത്യൻ താരവുമായ ചേതൻ ശർമ. ഇന്ത്യൻ താരങ്ങൾ ശരീരക്ഷമത വീണ്ടെടുക്കാൻ കുത്തിവെപ്പ് നടത്തുന്നതായി ചേതൻ ശർമ ആരോപിച്ചു.
താരങ്ങൾക്ക് ഉപദേശകരായി സ്വന്തം ഡോക്ടർമാരുണ്ട്. ബി.സി.സി.ഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയും അന്നത്തെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും തമ്മിൽ ശീതസമരത്തിലായിരുന്നെന്ന് ശർമ വെളിപ്പെടുത്തി.
ഇന്ത്യൻ ടീമിൽ കോഹ്‍ലിയുടെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും നേതൃത്വത്തിൽ രണ്ട് സംഘങ്ങളുണ്ടെന്ന് ശർമ പറഞ്ഞു. എന്നാൽ, കോഹ്‍ലിയും രോഹിതും തമ്മിൽ കടുത്തയുദ്ധമില്ല. പണ്ട് ബോളിവുഡിൽ അമിതാഭ് ബച്ചനും ധർമേന്ദ്രയും പോലെ ചെറിയ ഈഗോ മാത്രം. രോഹിതും ഹാർദിക് പാണ്ഡ്യയും തന്റെ വീട്ടിൽ വരാറുണ്ട്. കൂടുതലും വരാറുള്ളത് പാണ്ഡ്യയാണെന്നും ചീഫ് സെലക്ടർ പറഞ്ഞു.
സെലക്ടർമാർ മാധ്യമങ്ങളുമായി സംസാരിക്കാൻ പാടില്ലാത്തതിനാൽ ചേതൻ ശർമക്കെതിരെ കർശന നടപടിക്ക് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.