ദേശീയ ടീമിന് വേണ്ടി മോശം പ്രകടനം തുടരുന്ന ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ അജിൻക്യ രഹാനയ്ക്കും ചേതേശ്വർ പൂജാരയ്ക്കുമെതിരെ ബി.സി.സി.ഐ കടുത്ത നടപടിക്കൊരുങ്ങുന്നു. ബി.സി.സി.ഐയുടെ വാർഷിക കരാറിൽ രണ്ട് താരങ്ങളെയും തരംതാഴ്ത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പേസർമാരായ ഇഷാന്ത് ശർമ, ഉമേശ് യാദവ് എന്നിവരും തിരിച്ചടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ രഹാനയും പൂജാരയും എ ഗ്രേഡ് കരാറിലാണുള്ളത്. രണ്ട് താരങ്ങൾക്കും വാർഷിക ശമ്പളമായി അഞ്ച് കോടി രൂപയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ, നിരന്തരം മോശം പ്രകടനം കാഴ്ച്ചവെക്കുന്ന സാഹചര്യത്തിൽ ഇരുവരെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ പ്രതിഫലം മൂന്ന് കോടി രൂപയായി കുറയും.
ഫോമിലല്ലാതിരുന്ന രഹാനയും പൂജാരയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിെൻറ ഭാഗമാകുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാൽ, മാനേജ്മെൻറിെൻറ പിന്തുണയുള്ള ഇരുവരും ടീമിലിടം നേടി. പക്ഷെ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.
അതേസമയം കെഎൽ രാഹുൽ, റിഷബ് പന്ത് എന്നിവരെ ഏഴ് കോടി രൂപ വാർഷിക പ്രതിഫലമുള്ള ഏ പ്ലസ് കാറ്റിഗറിയേക്ക് സ്ഥാനക്കയറ്റം നടത്തിയേക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും എ കാറ്റഗറിയിൽ തന്നെ തുടർന്നേക്കും. നിലവിൽ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രോഹിത് ശർമ എന്നിവരാണ് ടീമിൽ ഏ പ്ലസ് കരാറിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.