ടെസ്​റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടംകിട്ടുമോ?- ഇംഗ്ലണ്ടിൽ പോയി സെഞ്ച്വറിയടിച്ച് പൂജാര

ഇംഗ്ലണ്ടിലെ ലോർഡ്സ് മൈതാനത്ത് ജൂണിൽ നടക്കുന്ന ഇന്ത്യ- ഓസീസ് ടെസ്​റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ ചേതേശ്വർ പൂജാരയുടെ സാന്നിധ്യം ഏകദേശം ഉറപ്പാണ്. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ അത്ര വേഗം പോരെങ്കിലും ടെസ്റ്റിൽ ഒഴിച്ചുനിർത്താനാവാത്തവനാണ് താരം.

ഐ.പി.എല്ലിലില്ലാത്ത പൂജാര ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസെക്സ് ടീം ക്യാപ്റ്റനാണ്. ഡർഹാമിനെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ചാണ് താരം തന്റെ സാന്നിധ്യമറിയിച്ചത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ ടീം 44 റൺസുമായി നിൽക്കെ ക്രീസിലെത്തിയ താരം 163 പന്തിൽ നേടിയത് 115 റൺസ്. കഴിഞ്ഞ സീസണിൽ ഇവിടെ പൂജാര അഞ്ച് സെഞ്ച്വറികൾ നേടിയിരുന്നു. ചാമ്പ്യൻഷിപ്പ് ടോപ് സ്കോറർമാരിൽ നാലാമതുമായിരുന്നു- എട്ടു കളികളിൽ സമ്പാദ്യം 1094 റൺസ്. 

Tags:    
News Summary - Cheteshwar Pujara Hits Century Sussex Ahead Of World Test Championship Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.