ലണ്ടൻ: ചേതേശ്വർ പുജാരക്കിതെന്തുപറ്റി? കണ്ടവരും കേട്ടവരും അറിഞ്ഞവരുമെല്ലം ചോദിക്കുന്നു. ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിൽ ഇടമില്ലാത്ത ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് പോലും വേണ്ടാത്ത താരമാണ്. കാരണം ഒന്നേയുള്ളൂ. ടെസ്റ്റ് സ്പെഷലിസ്റ്റാണ് പുജാര. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസെക്സ് ടീമിന്റെ ഭാഗമായ പൂജാര, കഴിഞ്ഞ ദിവസം റോയൽ ലണ്ടൻ വൺഡേ കപ്പ് ക്രിക്കറ്റില്‍ അതിവേഗ സെഞ്ചറി നേടിയിരിക്കുന്നു. 79 പന്തിൽ 107 റൺസാണ് സ്കോർ. ഒരു ഓവറിൽ 4,2,4,2,6,4 എന്നിങ്ങനെ നേടി 22 റൺസടിച്ചു. വാർവിക് ഷെയറിനെതിരായ കളിയിലായിരുന്നു പുജാരയുടെ മിന്നും പ്രകടനം.
50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വാർവിക് 310 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ അവസാന പത്ത് ഓവറുകളിൽ സസെക്സിനു ജയിക്കാൻ വേണ്ടിയിരുന്നത് 102 റൺസ്. ഇതോടെയാണ് പുജാര ശൈലിയൊന്ന് മാറ്റിപ്പിടിച്ചത്. അർധ സെഞ്ചറിയിൽനിന്ന് സെഞ്ച്വറി തികക്കാൻ വേണ്ടി വന്നത് വെറും 22 പന്ത്. നോർവെൽ എറിഞ്ഞ 45ാം ഓവറിൽ മാത്രം 22 റൺസടിച്ചു. 49ാം ഓവറിൽ പക്ഷേ താരം പുറത്തായത് സസെക്സിന്റെ വിജയത്തെ ബാധിച്ചു. 50 ഓവഫിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസാണ് സസെക്സ് നേടിയത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ചേർന്നതായിരുന്നു പുജാരയുടെ ഇന്നിങ്സ്. 2021 ഐ.പി.എല്ലിൽ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.