കൽപറ്റ: കൃഷ്ണഗിരിയിൽ നടന്ന കൂച്ബിഹാർ ക്രിക്കറ്റ് മത്സരത്തിൽ കേരളം അസമിനെ ഇന്നിങ്സിനും 102 റൺസിനും തോൽപിച്ചു. കേരള താരം അഭിരാമിന്റെ അഞ്ച് വിക്കറ്റ് പ്രകടനം അസമിനെ ആദ്യ ഇന്നിങ്സിൽ 96 റൺസിന് തകർത്തു. തുടർന്ന് പവൻ ശ്രീധർ 57, ക്യാപ്റ്റൻ അഹമ്മദ് ഇമ്രാൻ 52 എന്നിവരുടെ പിൻബലത്തിൽ ആദ്യ ദിനത്തിൽ കേരളം ഒന്നാം ഇന്നിങ്സിൽ 200 /5 എന്ന നിലയിൽ 104 റൺസ് ലീഡ് നേടി.
മത്സരത്തിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് ഇനാൻ നേടിയ 58 റൺസിന്റെ ബലത്തിൽ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 345 റൺസിന് അവസാനിക്കുകയും തുടർന്ന് രണ്ടാം ഇന്നിങ്സിൽ വിജയ് എസ്. വിശ്വനാഥും ജിഷ്ണുവും നാലു വിക്കറ്റ് വീതം വീഴ്ത്തി അസമിന്റെ ഇന്നിങ്‌സ് 147 റൺസിലൊതുക്കി കേരളം വിജയം സ്വന്തമാക്കി.
കേരളത്തിന് 7 പോയന്റ് ലഭിച്ചു. കൃഷ്ണഗിരിയിൽ നടന്ന ആദ്യ മത്സരത്തിലും കേരളം ഹരിയാനയെ തോൽപിച്ച് 7 പോയന്റ് നേടിയിരുന്നു. കൃഷ്ണഗിരിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഡിസംബർ എട്ടു മുതൽ കേരളം സൗരാഷ്ട്രയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.