കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20 സെപ്റ്റംബർ 28ന്

തിരുവനന്തപുരം: രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളം വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നു. ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്‍റി 20 മത്സരം സെപ്റ്റംബർ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബറിലും നവംബറിലുമായി ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയിൽ മൂന്നു മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരത്തിനാണ് കാര്യവട്ടം വേദിയാവുക. മത്സരത്തിനായി താരങ്ങൾ സെപ്റ്റംബർ 24ന് തിരുവനന്തപുരത്തെത്തുമെന്ന് ബി.സി.സി.ഐ ഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ രണ്ടാം പകുതിയിൽ ആസ്ട്രേലിയയും ഇന്ത്യയിൽ മൂന്നു മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്നുണ്ട്. ഇതിൽ പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത് നടത്താൻ മുമ്പ് ധാരണയായിരുന്നെങ്കിലും മത്സരം കഴിഞ്ഞ് സിംഗപ്പൂർ വഴി മടങ്ങാൻ തിരുവനന്തപുരത്തുനിന്ന് മതിയായ വിമാന സർവിസ് ഇല്ലെന്ന അസൗകര്യം പരിഗണിച്ച് ആ മത്സരം ഹൈദരാബാദിലേക്കു മാറ്റാൻ തീരുമാനിച്ചു. പകരമായാണ് ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 തിരുവനന്തപുരത്തിന് അനുവദിക്കാൻ ബി.സി.സി.ഐ ഫിക്സർ കമ്മിറ്റി തീരുമാനിച്ചത്. ഒക്ടോബർ ഒന്നിന് ഗുവാഹതിയിലും മൂന്നിന് ഇന്ദോറിലുമാണ് രണ്ടും മൂന്നും മത്സരങ്ങൾ.

Tags:    
News Summary - Cricket feast again in Karyavattom; India-South Africa Twenty20 on 28 September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.