ക്രിക്കറ്റിലും വെറുപ്പ്​ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നു; വസിം ജാഫർ സംഭവത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വസിം ജാഫറിന്‍റെ രാജി​െയ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ വിദ്വേഷ പ്രചാരണം സാധാരണമായിരിക്കുന്നു. അത് നമ്മുടെ പ്രിയപ്പെട്ട കായിക വിനോദമായ​ ക്രിക്കറ്റിനെ കൂടി പിടികൂടിയിരിക്കുകയാണെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.

ഇന്ത്യ നമ്മുടേതാണ്​. ഇന്ത്യയുടെ ഐക്യം തകർക്കാൻ ആരെയും ​അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. വസിം ജാഫറിന്‍റെ വിവാദം നേരിട്ട്​ പറയാതെയാണ്​​ രാഹുലിൻെ പരാമർ​ശം.

കഴിഞ്ഞ ദിവസമാണ്​ ഉത്തരാഖണ്ഡ്​ ക്രിക്കറ്റിന്‍റെ പരിശീലക സ്ഥാനത്ത്​ നിന്ന്​ വസീം ജാഫർ രാജിവെച്ചത്​. തന്‍റെ അനുവാദമി​ല്ലാതെ ടീമിൽ മാനേജർ മാറ്റങ്ങൾ വരുത്തുന്നുവെന്ന്​ ആരോപിച്ചായിരുന്നു രാജി. എന്നാൽ, വസീം ജാഫർ മതത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ടീമിലേക്ക്​ കളിക്കാരെ തെരഞ്ഞെടുക്കുന്നതെന്ന ആരോപണം മാനേജറും ഉന്നയിച്ചു.

Tags:    
News Summary - 'Cricket marred by hatred': Rahul Gandhi's veiled comment on Wasim Jaffer row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.