രോഹിത്ത് 84 പന്തിൽ 131; കോഹ്ലിക്ക് അർധ സെഞ്ച്വറി (55*); അഫ്ഗാനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ

ന്യൂഡൽഹി: പതിഞ്ഞ താളത്തിൽ തുടങ്ങി, പിന്നാലെ വമ്പനടികളുമായി കളംനിറഞ്ഞ ഇന്ത്യക്ക് ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ എട്ടു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. അഫ്ഗാൻ കുറിച്ച 273 റൺസ് വിജയലക്ഷ്യം വെറും 35 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

നായകൻ രോഹിത് ശർമയുടെ സെഞ്ച്വറിയും വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. സ്കോർ: അഫ്ഗാൻ 50 ഓവറിൽ എട്ടു വിക്കറ്റിന് 272. ഇന്ത്യ 35 ഓവറിൽ രണ്ടു വിക്കറ്റിന് 273. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ പോയന്‍റ് പട്ടികയിൽ രണ്ടിലെത്തി. നാലു പോയന്‍റാണെങ്കിലും റൺറേറ്റിന്‍റെ ബലത്തിൽ ന്യൂസിലൻഡാണ് ഒന്നാമത്. രോഹിത്ത് 84 പന്തിൽ 131 റൺസെടുത്താണ് പുറത്തായത്. അഞ്ചു സിക്സും 16 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.

കോഹ്ലി 56 പന്തിൽ 55 റൺസെടുത്തും ശ്രേയസ്സ് അയ്യർ 23 പന്തിൽ 25 റൺസെടുത്തും പുറത്താകാതെ നിന്നു. ഇഷാൻ കിഷനാണ് (47 പന്തിൽ 47 റൺസ്) പുറത്തായ മറ്റൊരു താരം. റാഷിദ് ഖാനാണ് രണ്ടു വിക്കറ്റും നേടിയത്. മത്സരത്തിൽ 63 പന്തിൽ സെഞ്ച്വറിയിലെത്തിയ രോഹിത്ത് ലോകകപ്പിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കി. മുൻ നായകൻ കപിൽ ദേവിനെയാണ് താരം മറികടന്നത്. 1983 ലോകകപ്പിൽ സിംബാബ്വെക്കെതിരെ 72 പന്തിലാണ് കപിൽ സെഞ്ച്വറി നേടിയത്. ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന നേട്ടവും താരം സ്വന്തമാക്കി.

ലോകകപ്പിലെ ഏഴാം സെഞ്ച്വറി കുറിച്ച താരം ഇതിഹാസ താരം സചിൻ തെണ്ടുൽക്കറെയാണ് മറികടന്നത്. 45 മത്സരങ്ങളില്‍നിന്നാണ് സചിന്‍ ആറ് സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍ രോഹിത്ത് 19 ലോകകപ്പ് ഇന്നിങ്‌സുകളിൽനിന്നാണ് ഏഴു സെഞ്ച്വറി നേടിയത്. ഏകദിനത്തിലെ താരത്തിന്‍റെ 31ാം സെഞ്ച്വറിയാണിത്.

നേരത്തെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന നേട്ടം രോഹിത്ത് സ്വന്തമാക്കിയിരുന്നു. മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെയാണ് താരം മറികടന്നത്. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഗെയ്‍ലിന്‍റെ പേരിലുള്ള 553 സിക്സുകളെന്ന റെക്കോഡാണ് താരം മറികടന്നത്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ ഹഷ്മത്തുല്ല ഷാഹിദിയുടെയും അസ്മത്തുല്ല ഒമർസായിയുടെയും അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഭേദപ്പെട്ട് സ്കോറിലെത്തിയത്. ഇന്ത്യക്കായി ബുംറ പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.


സ​ചി​നെ​യും ക​ട​ന്ന് രോ​ഹി​ത്; ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ച്വ​റി; അ​തി​വേ​ഗം ആ​യി​രം

ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ച്വ​റി സ്വ​ന്ത​മാ​ക്കി​യ താ​ര​മെ​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ റെ​ക്കോ​ഡ് സ്വ​ന്തം പേ​രി​ലാ​ക്കി ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ. അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പി​റ​ന്ന​ത് രോ​ഹി​തി​ന്റെ ഏ​ഴാം ലോ​ക​ക​പ്പ് ശ​ത​ക​മാ​ണ്.

ആ​റ് സെ​ഞ്ച്വ​റി​ക​ളു​മാ​യി സ​ചി​നൊ​പ്പം റെ​ക്കോ​ഡ് പ​ങ്കി​ടു​ക​യാ​യി​രു​ന്നു താ​രം. വ്യ​ക്തി​ഗ​ത സ്കോ​ർ 22 റ​ൺ​സി​ലെ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു റെ​ക്കോ​ഡി​ന് കൂ​ടി രോ​ഹി​ത് ഉ​ട​മ​യാ​യി​രു​ന്നു. ലോ​ക​ക​പ്പി​ൽ അ​തി​വേ​ഗം ആ​യി​രം റ​ൺ​സ് തി​ക​ക്കു​ന്ന താ​ര​മെ​ന്ന റെ​ക്കോ​ഡ് ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കൊ​പ്പം പ​ങ്കി​ട്ടു രോ​ഹി​ത്. ഇ​രു​വ​രും 19ാം ഇ​ന്നി​ങ്സി​ലാ​ണ് നാ​ല​ക്ക​ത്തി​ലെ​ത്തി​യ​ത്.

ദ് ഖാ​ന്റെ പ​ന്തി​ൽ ഇ​ബ്രാ​ഹിം സ​ദ്റ​ൻ പി​ടി​ച്ചു. 156ൽ ​ആ​ദ്യ വി​ക്ക​റ്റ് വീ​ണു. തെ​ല്ലും ആ​ശ​ങ്ക​യി​ല്ലാ​തെ മു​ന്നേ​റി​യ ഇ​ന്ത്യ 25ാം ഓ​വ​റി​ൽ 200ഉം ​പി​ന്നി​ട്ടു. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ രോ​ഹി​തി​ന്റെ ഇ​ന്നി​ങ്സി​ന് റാ​ഷി​ദ് ഖാ​ൻ ത​ന്നെ അ​ന്ത്യ​മി​ട്ടു. നാ​യ​ക​ൻ ബൗ​ൾ​ഡാ​യി മ​ട​ങ്ങു​മ്പോ​ൾ ഇ​ന്ത്യ 205. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചി​ട​ത്തു​നി​ന്ന് തു​ട​ങ്ങി​യ കോ​ഹ്‌​ലി ശ്രേ​യ​സ് അ​യ്യ​രെ കൂ​ട്ടു​നി​ർ​ത്തി ടീ​മി​നെ ര​ണ്ടാം ജ​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

35ാം ഓ​വ​റി​ലാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫി​ഫ്റ്റി. ഉ​മ​ർ​സാ‍യി എ​റി​ഞ്ഞ ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ൽ ഡ​ബ്ളെ​ടു​ത്ത് 50 ക​ട​ന്ന താ​രം അ​വ​സാ​ന പ​ന്തി​ൽ ഫോ​റ​ടി​ച്ച് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. നേ​ര​ത്തേ, അ​ഫ്ഗാ​ന്റെ എ​ട്ടു ബാ​റ്റ​ർ​മാ​രും ര​ണ്ട​ക്കം ക​ട​ന്നു. 63 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഓ​പ​ണ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം സ​ദ്റ​നും (22) റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സും (21) മൂ​ന്നാ​മ​ൻ റ​ഹ്മ​ത്ത് ഷാ​യും (16) മ​ട​ങ്ങി​യ​തോ​ടെ ടീം ​പ​ത​റി​യി​രു​ന്നു. ഗു​ർ​ബാ​സി​നെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​ന്തി​ൽ ശാ​ർ​ദു​ൽ ഠാ​കു​റും ഇ​ബ്രാ​ഹി​മി​നെ ബും​റ​യു​ടെ പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ കെ.​എ​ൽ. രാ​ഹു​ലും പി​ടി​ക്കു​ക​യാ​യി​രു​ന്നു.

റ​ഹ്മ​ത്തി​നെ ശാ​ർ​ദു​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. ഹ​ഷ്മ​ത്തു​ല്ല-​ഉ​മ​ർ​സാ​യി സ​ഖ്യ​ത്തി​ൽ​നി​ന്ന് പി​റ​ന്ന 121 റ​ൺ​സ് അ​ഫ്ഗാ​നെ ക​ര​ക​യ​റ്റി. 35ാം ഓ​വ​റി​ൽ ഉ​മ​ർ​സാ​യി​യെ പാ​ണ്ഡ്യ ബൗ​ൾ​ഡാ​ക്കു​മ്പോ​ൾ സ്കോ​ർ 184. നാ​യ​ക​ൻ ഹ​ഷ്മ​ത്തു​ല്ല​യെ 43ാം ഓ​വ​റി​ൽ കു​ൽ​ദീ​പ് യാ​ദ​വ് എ​ൽ.​ബി.​ഡ​ബ്ല്യു​വി​ൽ പു​റ​ത്താ​ക്കി​യ​ത് അ​ഫ്ഗാ​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഒ​രു​വേ​ള 300 റ​ൺ​സ് ക​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച ടീം ​പി​ന്നീ​ട് പ​രു​ങ്ങു​ന്ന​താ​ണ് ക​ണ്ട​ത്. ന​ജീ​ബു​ല്ല സ​ദ്റ​നെ‍യും (2) ന​ബി‍യെ​യും (19) റാ​ഷി​ദ് ഖാ​നെ​യും (16) ബും​റ മ​ട​ക്കി. മു​ജീ​ബു​ർ​റ​ഹ്മാ​നും (10) ന​വീ​നു​ൽ ഹ​ഖും (9) പു​റ​ത്താ​വാ​തെ നി​ന്നു. ശ​നി​യാ​ഴ്ച മൂ​ന്നാം മ​ത്സ​ര​ത്തി​ൽ പാ​കി​സ്താ​നാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.


Tags:    
News Summary - Cricket World Cup 2023: Rohit Sharma, Virat Kohli Take India To Huge Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.