ഐ.സി.സി. ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്l ജസ്പ്രീത് ബുംറ. തന്‍റെ കരിയർ ബെസ്റ്റ് റാങ്കിങ് പോയിന്‍റ് നേടികൊണ്ടാണ് ബുംറ ഒന്നം സ്ഥാന നിലനിർത്തിയിരിക്കുന്നത്. ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന റേറ്റിങ്ങെന്ന ആർ അശ്വിന്‍റെ റെക്കോഡിനൊപ്പമെത്താൻ ബുംറക്ക് സാധിച്ചു. 904 പോയിന്‍റാണ് ബുംറക്കുള്ളത് 2016ൽ ആർ. അശ്വിൻ ഇത്രയും റേറ്റിങ് പോയിന്‍റ് നേടിയിട്ടുണ്ട്.
ഏഷ്യൻ പേസ് ബൗളർമാരിൽ 900 റേറ്റിങ് പോയിന്‍റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ബുംറ. പാകിസ്താന്‍റെ ഇതിഹാസ താരങ്ങളായ വഖാർ യൂനിസും സാക്ഷാൽ ഇമ്രാൻ ഖാനും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിക്കുന്ന ഏഷ്യൻ പേസ് ബൗളർമാർ. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കഗീസോ റബാഡയേകാൾ 48 പോയിന്‍റുകൾ ബുംറക്ക് കൂടുതലുണ്ട്. ആസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാമത് ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും. കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്നും വിരമിച്ച ആർ. അശ്വിനാണ് അഞ്ചാം സ്ഥാനത്ത്.
ആസ്ട്രേലിക്കെതിരെ നിലവിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് മത്സരത്തിൽ നിന്നും 10.90 ശരാശരിയിൽ 21 വിക്കറ്റാണ് ബുംറ നേടിയത്. മൂന്ന് മത്സരത്തിന് ശേഷം പരമ്പരയിൽ മറ്റൊരു ബൗളർക്കും 15 വിക്കറ്റിന് മുകളിൽ നേടുവാൻ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ ടീമിന്‍റെ നായകസ്ഥാനവും ബുംറ ഏറ്റെടുത്തിരുന്നു. പെർത്തിൽ നടന്ന മത്സരത്തിൽ 295 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
പരമ്പരയിലെ നാലം മത്സരം ഡിസംബർ 26 ബോക്സിങ് ഡേക്കാണ് ആരംഭിക്കുക. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കും ആസ്ട്രേലിയക്കും വിജയം അനിവാര്യമാണ്. മൂന്ന് മത്സരം നിലവിൽ കഴിഞ്ഞ പരമ്പരയിൽ ഒരെണ്ണത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരം ആസ്ട്രേലിയ വിജയിച്ചു. ഗാബ്ബയിൽ മൂന്നാം മത്സരം സമനിലയിൽ പിരിയുകയായിരുന്നു. നാലാം മത്സരത്തിൽ വിജയിച്ചാൽ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.