ന്യൂഡൽഹി: പാകിസ്താൻ പര്യടനം ഒഴിവാക്കിയതിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച മുൻ ഇന്ത്യൻ താരം വസിം ജാഫറിനെതിരെ സൈബർ ആക്രമണം. വസിം ജാഫറിനെ പാകിസ്താൻ അനുകൂലിയാക്കി നിരവധി കമന്‍റുകളാണ് ട്വിറ്ററിൽ എത്തിയത്.
വസിം ജാഫർ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ''ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് നിരാശ പ്രകടിപ്പിക്കാൻ പാക് ക്രിക്കറ്റ് ബോർഡിന് കാരണങ്ങളുണ്ട്. പാകിസ്താനും വെസ്റ്റിൻഡീസും കോവിഡ് പടർന്നപ്പോൾ വാക്സിൻ പോലും എത്തുന്നതിന് മുമ്പ് ഇംഗ്ലണ്ട് സന്ദർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് തിരിച്ച് ഇവരോട് കടപ്പാടുണ്ട്. ഏറ്റവും കുറഞ്ഞത് പരസ്പരമുള്ള ടൂർ എങ്കിലും റദ്ദാക്കരുതായിരുന്നു. ക്രിക്കറ്റ് ഉപേക്ഷിക്കുേമ്പാൾ ആരും ജയിക്കുന്നില്ല''.
ഇതിന് പിന്നാലെയാണ് വിദ്വേഷ കമന്‍റുകൾ എത്തിയത്. ഒരു കമന്‍റ് ഇങ്ങനെയായിരുന്നു. '' വസിം ഒക്കെ സ്പോർട്ടിങ് സ്പിരിറ്റിന്റെ പേരിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുേമ്പാൾ പാകിസ്താനെ പ്രോത്സാഹിപ്പിക്കുന്നവരാണ്''. ഇതിന് പിന്നാലെ ഇതിന് വസിം ജാഫറിന്‍റെ മറുപടിയുമെത്തി.
2007 ഡിസംബർ നാലിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ പാകിസ്താനെതിരെ നേടിയ ഡബിൾ സെഞ്ച്വറിയുെട സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് ജാഫർ മറുപടി നൽകിയത്. അന്ന് 274 പന്തിൽ 202 റൺസായിരുന്നു ജാഫർ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.