അബൂദബി: വിജയിച്ചാൽ േപ്ല ഒാഫിലേക്ക് കടക്കാൻ വലിയ സാധ്യതയുണ്ടായിരുന്ന കിങ്സ് ഇലവൻ പഞ്ചാബിെൻറ അത്താഴം ചെന്നൈ സൂപ്പർകിങ്സ് മുടക്കി. പഞ്ചാബ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ചെന്നൈ ഒരുവിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയായിരുന്നു. മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കിയ 12 പോയൻറ് മാത്രമുള്ള പഞ്ചാബ് േപ്ല ഓഫ് കടക്കില്ലെന്ന് ഉറപ്പായി. ബാംഗ്ലൂർ, കൊൽകത്ത എന്നിവരെയും പരാജയപ്പെടുത്തിയ ചെന്നൈയുടെ തുടർച്ചയായ മൂന്നാംവിജയമാണിത്. നേരത്തേ പുറത്തായ ചെന്നൈക്ക് തുടർജയത്തോടെ സീസൺ പൂർത്തിയാക്കിയെന്നതിൽ ആശ്വസിക്കാം.
154 റൺസിെൻറ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്കായി രഥുരാജ് ഗെയ്ക്വാദും (49 പന്തിൽ 62) ഫാഫ് ഡുെപ്ലസിസും (34 പന്തിൽ 48) ആഞ്ഞടിക്കുകയായിരുന്നു. ബൗളർമാരെ മാറ്റിപരീക്ഷിച്ചെങ്കിലും വിക്കറ്റുകൾ വീഴ്ത്താൻ പഞ്ചാബിനായില്ല. ഗെയ്ക്വാദിെൻറ തുടർച്ചയായ മൂന്നാം അർധസെഞ്ച്വറിയാണിത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 30 പന്തുകളിൽ നിന്നും 62 റൺസെടുത്ത ദീപക് ഹൂഡയുടെ തകർപ്പൻ വെടിക്കെട്ടിലാണ് പൊരുതാവുന്ന സ്കോർ പടുത്തുയർത്തിയത്. കെ.എൽ രാഹുൽ 29ഉം മായങ്ക് അഗർവാൾ 26ഉം റൺസെടുത്തു. ക്രിസ് ഗെയിൽ 12 റൺസെടുത്ത് പുറത്തായി. ചെന്നൈക്കായി 39 റൺസ് വഴങ്ങി ലുൻഗി എൻഗിഡി മൂന്നുവിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.