ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ പത്തോളം പേർക്ക് കോവിഡ് ബാധിച്ചത് ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിരുന്നു. ടൂർണമെൻറിൽ നിന്നും പൂർണമായി പിൻവാങ്ങേണ്ടി വരുമോയെന്ന് വരെ സൂപ്പർ കിങ്സ് മാനേജ്മെൻറ് ആലോചിച്ചു. എന്നാൽ, ക്യാപ്റ്റൻ എം.എസ് ധോണിയുടേത് അടക്കം മറ്റു താരങ്ങളുടെയും ഒഫീഷ്യലുകളുടെയും സാമ്പിൾ പരിശോധന ഫലം പുറത്തു വന്നപ്പോൾ, ആർക്കും കോവിഡ് ഇല്ലെന്ന റിേപ്പാർട്ട് വന്നു.
ഇതോടെയാണ് ടീമിനും ഐ.പി.എൽ നടത്തിപ്പുകാർക്കും ആശ്വാസമായത്. മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് ടൂർണമെൻറ് കളിക്കാനാവാതിരുന്നാൽ ഒരുപക്ഷേ നടത്തിപ്പുകാർക്ക് വലിയ നഷ്ടമായേനെ. നേരത്തെ ചില ടീം അംഗങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, നെറ്റ് ബൗളർമാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നത്. ചെന്നൈ സൂപ്പർ കിങ്സിെൻറ മുഴുവൻ അംഗങ്ങൾക്കും ക്വാറൻറീൻ കാലാവധി സെപ്റ്റംബർ ഒന്നുവരെ നീട്ടുകയും ചെയ്തിരുന്നു.
രോഗം ബാധിച്ചവർ ഒരാഴ്ച ക്വാറൻറീനിൽ കഴിഞ്ഞ്, തുടർഫലങ്ങളും നെഗറ്റിവായാൽ മാത്രമേ ടീം അംഗങ്ങൾക്കൊപ്പം ചേരാൻ കഴിയൂ. അതേസമയം, ക്വാറൻറീൻ പൂർത്തിയായ മറ്റു ടീം അംഗങ്ങൾ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചു. സെപ്റ്റംബർ 19നാണ് 13ാം സീസൺ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.