രണ്ടാം ടെസ്റ്റിൽ ഇന്ത്യയോട് 106 റൺസിന് തോറ്റ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മൂന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യ വിടാനൊരുങ്ങുന്നു. അബൂദബിയിലേക്കാണ് ടീം പുറപ്പെടുന്നത്. രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ഒമ്പത് ദിവസത്തെ ഇടവേളയുള്ളതിനാലാണ് മാനസികമായി കരുത്തുകൂട്ടുന്നതിന്റെ ഭാഗമായി ടീം അംഗങ്ങൾ അബൂദബിയിലേക്ക് പറക്കുന്നത്.
രണ്ടാം ടെസ്റ്റ് നാല് ദിവസം കൊണ്ട് അവസാനിച്ചതോടെ ഒരു ദിവസം കൂടി അധികം ലഭിച്ചു. ഗോൾഫ് ഉൾപ്പെടെയുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നത് ടീം അംഗങ്ങൾക്ക് മാനസികമായി കരുത്ത് പകരുമെന്ന് നായകൻ ബെൻ സ്റ്റോക്സും കോച്ച് ബ്രണ്ടൻ മക്കല്ലവും കരുതുന്നു. പരിശീലന മത്സരങ്ങൾക്കായി നേരത്തെ എത്തുന്നതിന് പകരം അബൂദബിയിൽ പരിശീലനം നടത്തിയാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ എത്തിയത്.
2012ൽ അലിസ്റ്റർ കുക്കിന്റെ നായകത്വത്തിലെത്തിയ ടീമിന് ശേഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ഇംഗ്ലീഷുകാരുടെ ലക്ഷ്യം. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും രണ്ടാമത്തേതിൽ ഇന്ത്യയും ജയിച്ചതോടെ 1-1 എന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.