ന്യൂഡൽഹി: ഐ.പി.എൽ ടീം ഡൽഹി കാപിറ്റൽസിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെ പുറത്താക്കി. സമൂഹമാധ്യമങ്ങളിലൂടെ ടീം അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏഴു സീസണുകളിലായി ടീമിനെ പരിശീലിപ്പിച്ചത് പോണ്ടിങ്ങായിരുന്നു.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം പുറത്തിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതും ഈ ഐ.പി.എല്ലിലൂടെയാണ്. മുംബൈ ഇന്ത്യൻസിൽനിന്ന് 2018ലാണ് മുൻ ഓസീസ് നായകൻ കൂടിയായ പോണ്ടിണ്ട് ഡൽഹി ടീമിനൊപ്പം ചേരുന്നത്. 2015ൽ മുംബൈയെ ചാമ്പ്യന്മാരാക്കി. പോണ്ടിങ്ങിന്‍റെ കാലത്താണ് ഡൽഹി ആദ്യമായി ഐ.പി.എൽ ഫൈനലിലെത്തുന്നത്.
എന്നാൽ, കഴിഞ്ഞ ഏതാനും സീസണുകളിലായി ടീമിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 2022 മുതൽ ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനായിട്ടില്ല. ഇത് തന്നെയാണ് പരിശീലകന്റെ പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് വിവരം. ടീമിന്റെ ഉപദേശകനായിരുന്ന സൗരവ് ഗാംഗുലി പരിശീലകസ്ഥാനം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.