ബുംറയും ബോൾട്ടും എറിഞ്ഞിട്ടു; മുംബൈക്കെതിരെ ക്യാപ്പിറ്റൽസിന്​​​ എടുക്കാനായത്​ 110 റൺസ്​

ഷാർജ: പ്ലേ ഓഫിലെത്താനുള്ള നിർണായക പോരാട്ടത്തിൽ മുംബൈക്കെതിരെ മുട്ടുവിറച്ച്​ ഡൽഹി ക്യാപ്പിറ്റൽസ്​. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടും( മൂന്ന്​ വിക്കറ്റ്​ വീതം) എറിഞ്ഞ അസ്​ത്രങ്ങൾക്കു മുന്നിൽ പിടിച്ചുനില്‍ക്കാൻ ഡൽഹി താരങ്ങൾക്ക്​ കഴിയാതെ വന്ന​പ്പോൾ നിശ്ചിത ഓവറിൽ എടുക്കാനായത്​ 110 റൺസ് മാത്രം​. ഒമ്പതു വിക്കറ്റ്​ നഷ്​ടത്തിലാണ്​ ഡൽഹി ഇത്രയും റൺസ്​ എടുത്തത്​.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ക്ക്​ തുടക്കത്തിലേ തിരിച്ചടിയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ശിഖര്‍ ധവാന്‍ (0) ട്രെന്‍ഡ് ബോള്‍ട്ടിന് പിടികൊടുത്ത് മടങ്ങി. ബോള്‍ട്ടിൻെറ മൂന്നാം ഓവറില്‍ പൃഥ്വി ഷായും (11 പന്തില്‍ 10) തിരിച്ചുകയറി. തുടര്‍ന്ന് ശ്രേയസ് അയ്യര്‍ - റിഷഭ് പന്ത് സഖ്യമാണ് ടീമിനെ മുന്നോട്ടു നയിച്ചത്. 29 പന്തില്‍ 25 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യറാണ് തമ്മില്‍ ഭേദം. റിഷഭ് പന്ത് 24 പന്തില്‍ 21 റണ്‍സ് നേടി. എന്നാല്‍ സ്‌കോര്‍ബോര്‍ഡിന് വേഗമുണ്ടായില്ല. 11 ആം ഓവറില്‍ ശ്രേയസ് പുറത്താകുമ്പോള്‍ കേവലം 50 റണ്‍സ് മാത്രമാണ് ഡല്‍ഹിയുടെ സമ്പാദ്യം.

രാഹുല്‍ ചഹറിൻെറ പന്തില്‍ ഡല്‍ഹി നായകനെ ഡികോക്ക് സ്റ്റംപു ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും (3 പന്തില്‍ 2) റിഷഭ് പന്തും വീണതോടെ (24 പന്തില്‍ 21) ഡല്‍ഹി അപകടം ഉറപ്പിച്ചു. ഹര്‍ഷല്‍ പട്ടേല്‍ (9 പന്തില്‍ 5), ഷിമറോണ്‍ ഹെറ്റ്‌മെയര്‍ (13 പന്തില്‍ 11), രവിചന്ദ്രന്‍ അശ്വിന്‍ (9 പന്തില്‍ 12) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനുണ്ടായില്ല.

വാലറ്റത്ത് കഗീസോ റബാദ നടത്തിയ ചെറുത്തുനില്‍പ്പാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലേക്ക് കൊണ്ടുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.