ദുബൈ: ആദ്യമത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഗംഭീമായി തുടങ്ങിയ ചെന്നൈ സൂപ്പർകിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഡൽഹി കാപ്പിറ്റൽസിനോട് 44 റൺസിനാണ് ചെന്നൈ നിരുപാധികം കീഴടങ്ങിയത്. ഡൽഹി ഉയർത്തിയ 176 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് ഒരു ഘട്ടത്തിലും വിജയിക്കുമെന്ന് തോന്നിപ്പിക്കാനായില്ല.
35 പന്തിൽ നിന്നും 43 റൺസെടുത്ത ഫാഫ് ഡുെപ്ലസി മാത്രമാണ് ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്തത്. നായകൻ മേഹന്ദ്ര സിങ് ധോണിക്ക് 12 പന്തിൽ നിന്നും 15 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഡൽഹിക്കായി പന്തെടുത്തവരിൽ അവേശ് ഖാൻ ഒഴികെയുള്ളവരെല്ലാം റൺസ് കൊടുക്കുന്നതിൽ പിശുക്കുകാട്ടി. കഗിസോ റബാദ മൂന്നും ആൻറിച്ച് നോർചെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
നേരത്തേ യുവതാരം പൃഥ്വി ഷായുടെ അർധ സെഞ്ച്വറി മികവിലാണ് ഡൽഹി കാപിറ്റൽസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തത്. 43 പന്തിൽ ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമായി 64 റൺസെടുത്ത പൃഥ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
ഒന്നാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം (35) പടുത്തുയർത്തിയ 94 റൺസിെൻറ കൂട്ടുകെട്ടാണ് ഡൽഹിക്ക് നെട്ടല്ലായത്. ഋഷഭ് പന്തും (37), മാർക്സ് സ്റ്റോയിണിസും (5) പുറത്താവാതെ നിന്നു.
ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് (26) പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. തുടക്കത്തിൽ മികച്ച റൺറേറ്റ് നിലനിർത്തിയ ഡൽഹിയെ അവസാന ഒാവറുകളിൽ ചെെന്നെ ബൗളർമാർ പിടിച്ചുനിർത്തിയതാണ് കൂറ്റൻ സ്കോറിലെത്തിക്കാതിരുന്നത്. ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.