ഷാർജ: തുടർജയത്തോടെ സീസണിലേക്ക് തിരിച്ചുവരാനുള്ള ചെന്നൈ സൂപ്പർകിങ്സിെൻറ മോഹങ്ങളെ ഡൽഹി കാപിറ്റൽസ് തല്ലിത്തകർത്തു. ചെന്നൈ ഉയർത്തിയ 179 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹി അവസാന ഓവറിൽ ജയം അടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ 14 പോയൻറുമായി ഡൽഹി കാപിറ്റൽസ് ഒന്നാം സ്ഥാനത്തേക്ക് കയറി.
58 പന്തിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്ന ശിഖർ ധവാനാണ് ഡൽഹി ഇന്നിങ്സിന് ഇന്ധനം പകർന്നത്. അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ട 16 റൺസ് അക്സർ പട്ടേൽ അനായാസം അടിച്ചെടുത്തു. രവീന്ദ്ര ജദേജയെറിഞ്ഞ അവസാന ഓവറിൽ മൂന്നുസിക്സറുകൾ അടിച്ചാണ് അക്സർ ഡൽഹിക്ക് ജയം നൽകിയത്. ചെെന്നെക്കായി പന്തെടുത്തവരിൽ നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ദീപക് ചഹാർ തിളങ്ങി.
58 റൺസെടുത്ത ഫാഫ് ഡുെപ്ലസിസ്, 36 റൺസെടുത്ത ഷെയ്ൻ വാട്സൺ, 45 റൺസെടുത്ത അമ്പാട്ടി റായുഡു, 13 പന്തിൽ 33 റൺസെടുത്ത ജദേജ എന്നിവരാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. മുന്ന് റൺസെടുത്ത ധോണി ഒരിക്കൽ കൂടി പരാജയമായി. ആൻറിച് നോർകിയ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.