കൊളംബോ: ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ തേടിയെത്തിയത് അപൂർവ റെക്കോഡ്. 21ാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യക്കായി കളിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് 21കാരനായ ദേവ്ദത്ത്.
അരങ്ങേറ്റ മത്സരത്തിൽ 23 പന്തിൽ നിന്ന് താരം 29 റൺസ് സ്കോർ ചെയ്തെങ്കിലും വനിഡു ഹസരങ്കയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി.
റുതുരാജ് ഗെയ്ക്വാദ്, നിതീഷ് റാണ, ചേതൻ സകരിയ എന്നിവരടക്കം ബുധനാഴ്ച ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയത് നാല് കളിക്കാരാണ്. ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരവുമായി അടുത്ത് ഇടപഴകിയ താരങ്ങളെ കളത്തിലിറകിയിരുന്നില്ല. ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, മനീഷ് പാണ്ഡേ, പൃഥ്വി ഷാ, യൂസ്വേന്ദ്ര ചഹൽ, ദീപക് ചഹർ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.
ഇന്ത്യൻ അണ്ടർ 19 ടീം താരമായിരുന്ന പടിക്കൽ രഞ്ജി അരങ്ങേറ്റ സീസണിൽ തന്നെ കർണാടകക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ 2019 ഐ.പി.എൽ താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ ടീമിലെത്തിച്ചു. 15 മത്സരങ്ങളിൽ നിന്ന് അഞ്ച് അർധസെഞ്ച്വറിയടക്കം 473 റൺസ് അടിച്ചുകൂട്ടിയ പടിക്കൽ കന്നി ഐ.പി.എൽ സീസണിൽ തന്നെ എമർജിങ് പ്ലെയർ അവാർഡ് സ്വന്തമാക്കി.
പാതിവഴിയിൽ നിർത്തിവെച്ച ഐ.പി.എൽ 2020ൽ പടിക്കൽ തന്‍റെ കന്നി സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ 52പന്തിൽ നിന്നാണ് 101 റൺസ് അടിച്ചു കൂട്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.