ഇന്നിങ്സ് ജയവുമായി ഓസീസിനെതിരെ മാനസിക മേൽക്കൈ നേടിയ ഇന്ത്യ വെള്ളിയാഴ്ച ഡൽഹിയിൽ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ടീം ഇലവനിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യം സ്വഭാവികം. ടെസ്റ്റ് കളിക്കാൻ ഏറ്റവും യോഗ്യനായ ശ്രേയസ് അയ്യർ അതിലൊരാളാകാൻ സാധ്യതയുണ്ടെന്ന് പറയുന്നു, കോച്ച് ദ്രാവിഡ്. പരിക്കു മൂലം പുറത്തിരുന്ന താരം ഫിറ്റ്നസ് തെളിയിച്ചാൽ തീർച്ചയായും ഇറങ്ങുമെന്ന് പരിശീലകൻ വ്യക്തമാക്കി.
കഴിഞ്ഞ മാസം ശ്രീലങ്കൻ പരമ്പരക്കു ശേഷം അയ്യർ ടീമിലുണ്ടായിട്ടില്ല. പുറംവേദന മൂലം പുറത്തിരുന്ന ഒഴിവിൽ സൂര്യകുമാർ ആയിരുന്നു ഇറങ്ങിയത്. ടെസ്റ്റിൽ അവിഭാജ്യ സാന്നിധ്യമായ ശ്രേയസ് അയ്യർക്ക് ബി.സി.സി.ഐ മെഡിക്കൽ ഫിറ്റ്നസ് ഉറപ്പാക്കിയ സാഹചര്യത്തിൽ വെള്ളിയാഴ്ച കളിക്കാനുണ്ടാകുമെന്നാണ് സുചന.
2021ൽ ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്റ്റ് കളിച്ച് തുടക്കമിട്ട അയ്യർ ഏഴു കളികളിൽ ഒരു ടെസ്റ്റും അഞ്ച് അർധ സെഞ്ച്വറിയുമടക്കം 624 റൺസ് നേടിയിട്ടുണ്ട്.
ഇതോടൊപ്പം, ഡൽഹിയിൽ ടീമെന്ന നിലക്ക് മികച്ച റെക്കോഡാണ് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നത്. 1987നു ശേഷം ഇവിടെ ആതിഥേയർ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ, ഓരോ കളിയും പുതിയ ചരിത്രമാണെന്നതിനാൽ പഴയ കണക്കുകളിൽ വിശ്വസിക്കുന്നില്ലെന്ന് കോച്ച് ദ്രാവിഡ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.