ടെസ്റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ സ്വപ്​നത്തുടക്കം; ആദ്യ ഇന്നിങ്​സിൽ ഇംഗ്ലണ്ട്​ 183ന്​ പുറത്ത്​

നോട്ടിങ്​ഹാം: ഇംഗ്ലണ്ടി​െൻറ മണ്ണിൽ ഇതുപോലൊരു തുടക്കം അപൂർവം. ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിന്​ പിന്നാലെ ഇംഗ്ലണ്ടിനെതിരെ അഞ്ച്​ ടെസ്​റ്റുകളുടെ പരമ്പരക്കിറങ്ങിയ ഇന്ത്യക്ക്​ ആദ്യ ടെസ്​റ്റിൽ മികച്ച തുടക്കം. ടോസ്​ നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ദിവസംതന്നെ 183 റൺസിന്​ ഓൾ ഔട്ടാക്കി ഇന്ത്യൻ ബൗളർമാർ ഞെട്ടിച്ചു.

സ്​കോർ ബോർഡിൽ റൺ പിറക്കുന്നതിനു മുമ്പുതന്നെ ആദ്യ വിക്കറ്റ്​ പിഴുത്​ ഇംഗ്ലീഷ്​ ക്യാപ്​റ്റൻ ജോ റൂട്ടി​െൻറ തീരുമാനം തെറ്റിച്ച്​ ഇന്ത്യ ആക്രമണം തുടങ്ങി. റണ്ണെടുക്കാൻ അനുവദിക്കാതെ ഓപണർ റോറി ബേൺസിനെ ആദ്യ ഓവറിൽ തന്നെ ജസ്​പ്രീത്​ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി.

സ്​കോർ 42 ൽ നിൽക്കെ 27 റൺസെടുത്ത സാക്​ ക്രൗളിയെ ലോകേഷ്​ രാഹുലി​െൻറ കൈയിലെത്തിച്ച്​ മുഹമ്മദ്​ ഷമി ഞെട്ടിച്ചു. വൈകാതെ ഡോം സിബ്​ലെയെ (18) മുഹമ്മദ്​ സിറാജ്​ വിക്കറ്റ്​ കീപ്പർ ഋഷഭ്​ പന്തി​െൻറ കൈയിലെത്തിച്ചു.

മറുവശത്ത്​ ക്യാപ്​റ്റൻ ജോ റൂട്ട്​ അപ്പോഴും പതറാതെ നിൽക്കുന്നുണ്ടായിരുന്നു. സകോർ 138ൽ ജോണി ബെയർസ്​റ്റോയെ (29) ഷമി തന്നെ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഇംഗ്ലീഷ്​ നിരയിൽ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയായി.

ഡാൻ ലാറൻസ്​, ജോസ്​ ബട്​ലർ, ഒലി റോബിൻസൺ എന്നിവർ റണ്ണെടുക്കാതെയും സ്​റ്റുവർട്ട്​ ബ്രോഡ്​ നാലു റൺസുമായും ജെയിംസ്​ ആൻഡേഴ്​സൺ ഒരു റണ്ണുമായും പുറത്തായി. 27 റൺസുമായി സാം കറൻ പുറത്താകാതെ നിന്നു.

46 റൺസിന്​ 4 വിക്കറ്റ്​ വീഴ്​ത്തിയ ജസ്​പ്രീത്​ ബുംറയും 28 റൺസിന്​ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ മുഹമ്മദ്​ ഷമിയുമാണ്​ ഇംഗ്ലണ്ടി​െൻറ നടുവൊടിച്ചത്​. ശാർദൂൽ താക്കൂർ രണ്ടും മുഹമ്മദ്​ സിറാജ്​ ഒന്നും വിക്കറ്റു വീഴ്​ത്തി.

Tags:    
News Summary - Dream start to India England bowled out for just 183

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.