ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയെ ഐ.പി.എൽ മുഖ്യസ്പോൺസർ സ്ഥാനത്ത് നിന്നുമാറ്റിയതിെൻറ തലവേദന മാറും മുേമ്പ ബി.സി.സി.ഐക്ക് അടുത്ത 'പണി'. പകരക്കാരനായി ഇന്ന് പ്രഖ്യാപിച്ച ഡ്രീം ഇലവനിലും ചൈനീസ് നിക്ഷേപമുള്ളതായി വാർത്ത പുറത്തുവന്നതോടെ ബി.സി.സി.ഐ പുലിവാലുപിടിച്ചിരിക്കുകയാണ്.
ഹർഷ ജെയിൻ, ഭവിത് ഷേത്ത് എന്നിവർ ചേർന്ന് 2008ൽ തുടങ്ങിയ ഗെയിമിങ് സ്റ്റാർട്ട് അപ് ആണ് ഡ്രീം ഇലവൻ. 2012ൽ ക്രിക്കറ്റ് ഫാൻറസി ഗെയിമിങ്ങിലേക്ക് ഇറങ്ങിതതോടെയാണ് ഡ്രീം ഇലവെൻറ നല്ലകാലം ആരംഭിച്ചത്. തിങ്ക് ഇൻവെസ്റ്റ്മെൻറ്, മൾട്ടിപ്പിൾ ഇക്വിറ്റി, സ്റ്റെഡ് വ്യൂ, കാലാരി ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകർക്കൊപ്പം ചൈനീസ് ഗെയിമിങ് ഭീമൻമാരായ ടെൻസെൻറിനും ഡ്രീം ഇലവനിൽ നിക്ഷേപമുള്ള വാർത്തയാണ് പുറത്തുവന്നത്.
വാർത്ത പുറത്തുവന്നതോടെ പരസ്യ പ്രതികരണവുമായി ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യ വർമ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ആത്മ നിർഭർ ഭാരത് അഭിയാൻ' പദ്ധതിക്ക് വിരുദ്ധമാണെന്ന് സംഘാടകരുടെ തീരുമാനമെന്ന് ആദിത്യ വർമ തുറന്നടിച്ചു.
222 കോടി രൂപക്കാണ് ഫാൻറസി ഗെയിമിങ് സ്റ്റാർട്ടപ്പ് ആയ 'ഡ്രീം ഇലവൻ' 2020 ഐ.പി.എല്ലിെൻറ മുഖ്യ സ്പോൺസറാകുന്നത്.ഓൺലൈൻ എജ്യുകേഷൻ രംഗത്തെ അതികായരായ ബൈജൂസ് ആപ്, അൺഅക്കാദമി എന്നിവരോടൊപ്പം ടാറ്റയും മുഖ്യ സ്പോൺസർഷിപ്പിനായി രംഗത്തുണ്ടായിരുന്നു. അൺഅക്കാദമി 210കോടിയും ടാറ്റ 180 കോടിയും ബൈജൂസ് 125 കോടിയുമാണ് മുന്നോട്ട് വെച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോ 2017മുതൽ 2022വരെ ഐ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിനായി 2,199 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവോ പിന്മാറിയതോടെയാണ് പുതിയ സ്പോൺസറെത്തേടി ബി.സി.സി.ഐ അന്വേഷണം തുടങ്ങിയത്.ഒരു വർഷത്തെ ഐ.പി.എൽ സീസണിനായി വിവോ ഏകദേശം 440കോടിയാണ് ബി.സി.സി.ഐക്ക് നൽകിയിരുന്നത്. ഇതിെൻറ പകുതി തുകക്ക് മാത്രമാണ് ഡ്രീം11മായി കരാറിലേർപ്പെടുന്നത്. വിവോ അടുത്ത വർഷം വീണ്ടും സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയാണെങ്കിൽ ഡ്രീം ഇലാ' വഴിമാറേണ്ടിവരും.
സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ യു.എ.ഇയിലാണ് ഐ.പി.എൽ അരങ്ങേറുന്നത്. നിലവിൽ ഐ.പി.എല്ലിെൻറ സഹസ്പോൺസറാണ് ഡ്രീം ഇലവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.