കൊളംബേ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി20 മത്സരം ഇന്ന് നടക്കും. ചൊവ്വാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ച ക്രുനാൽ പാണ്ഡ്യയുമായി അടുത്ത് ഇടപഴകിയ എട്ട് ഇന്ത്യൻ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്നാണിത്. സ്വയം നിരീക്ഷണത്തിൽ തുടരുന്ന ക്രുനാൽ ജൂലൈ 30ന് ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങില്ലെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ക്രുനാലിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ട്വന്‍റി20 മാറ്റിവെച്ചിരുന്നു. മുൻകരുതലെന്ന നിലയിൽ നെഗറ്റീവായ താരങ്ങളെ ബുധാനാഴ്ച കളിപ്പിക്കില്ല. വ്യാഴാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
ഞായറാഴ്ച കൊളംബോയിൽ നടന്ന ആദ്യ ട്വന്‍റി20യിൽ ഇന്ത്യ 38 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിൽ പുറത്താകാതെ മൂന്ന് റൺസെടുത്ത ക്രുനാൽ രണ്ടോവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റ് എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.