വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് - ആസ്ട്രേലിയ ഫൈനൽ

വെല്ലിങ്ടൺ: ഐ.സി.സി വനിത ലോകകപ്പ് കലാശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും ആസ്ട്രേലിയയും മുഖാമുഖം. ഡാനി വ്യാട്ട് നേടിയ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയെ 137 റൺസിനാണ് ഇംഗ്ലണ്ട് സെമിയിൽ മറികടന്നത്.

അഞ്ചു തവണ ക്യാച്ച് കൈവിട്ട് പ്രോട്ടീസ് വനിതകൾ സഹായിച്ചപ്പോൾ 125 പന്തിൽ 129 റൺസാണ് വ്യാട്ട് അടിച്ചെടുത്തത്. ക്രൈസ്റ്റ്ചർച്ചിലെ പോരാട്ടത്തിൽ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 156 റൺസിനുള്ളിൽ എല്ലാവരും പുറത്തായി.

ഗ്രൂപ് ഘട്ടത്തിൽ പുറത്തേക്ക് വഴി തുറന്നുവെച്ച് തോൽവിത്തുടർച്ചകളിൽ പതറിയതിനൊടുവിലായിരുന്നു ഇംഗ്ലണ്ട് നോക്കൗട്ട് കാണുന്നത്. എന്നാൽ, അതിന്റെ ക്ഷീണം തെല്ലും പുറത്തുകാട്ടാതെ സെമിയിൽ മാരക പ്രകടനം പുറത്തെടുത്ത ടീം ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷയേതും ബാക്കിവെക്കാതെ കളി അടിച്ചെടുക്കുകയായിരുന്നു.

നേരത്തെ ആസ്ട്രേലിയയോടു മാത്രമായിരുന്നു ദക്ഷിണാഫ്രിക്ക തോൽവി വഴങ്ങിയത്. ടീം അതിന്റെ നിഴൽ മാത്രമായി മാറിയതാണ് ഇംഗ്ലണ്ടിന് തുണയായത്.

Tags:    
News Summary - England - Australia final in the Women's Cricket World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.