ബെയർസ്​റ്റോയും സ്​റ്റോക്​സും

അടിച്ച്​ തകർത്ത്​ ബെയർസ്​റ്റോയും സ്​റ്റോക്​സും; രണ്ടാം ഏകദിനം അനായാസം ഇംഗ്ലണ്ടിന്​

പൂണെ: ആദ്യ ഏകദിനത്തിലെ പിഴവ്​ ഏതായാലും ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ​ ആവർത്തിച്ചില്ല. മുൻനിര നൽകിയ മികച്ച തുടക്കം വിജയകരമായി ഫിനിഷ്​ ചെയ്യുന്നതിൽ മധ്യനിര വിജയിച്ചതോടെ ഇന്ത്യയെ ആറുവിക്കറ്റിന്​ തകർത്ത്​ ഇംഗ്ലണ്ട്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1ന്​ ഒപ്പമെത്തി.

കെ.എൽ. രാഹുൽ (108), വിരാട്​ കോഹ്​ലി (66), ഋഷഭ്​ പന്ത്​ (77) എന്നിവരുടെ ബാറ്റിങ്​ മികവിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം 43.3 ഓവറിൽ നാലു വിക്കറ്റ്​ മാത്രം നഷ്​ടപ്പെടുത്തി ഇംഗ്ലണ്ട്​ മറികടന്നു. അടിച്ചുതകർത്ത്​ ബാറ്റുചെയ്​ത ജോണി ബെയർസ്​റ്റോ (124), ബെൻ സ്​റ്റോക്​സ്​ (99), ജാസൺ റോയ്​ (55) എന്നീ മുൻനിര ബാറ്റ്​സ്​മാൻമാരാണ്​ ഇംഗ്ലണ്ടിന്​ മിന്നും വിജയം സമ്മാനിച്ചത്​.

സ്​റ്റോക്​ തീർന്നില്ലെന്ന്​ ഇംഗ്ലണ്ട്​

കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്​ മോഹിപ്പിക്കുന്ന തുടക്കമാണ്​ ഓപണർമാർ സമ്മാനിച്ചത്​. 12 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ്​ നഷ്​ടമില്ലാതെ അവർ 64 റൺസിലെത്തി. പരമ്പരയിൽ ഫോമിലെത്താതിരുന്ന ജാസൺ റോയ്​ സിക്​സടിച്ച്​ ഫിഫ്​റ്റി ആ​േഘാഷിച്ചു. തൊട്ടുപിന്നാലെ തുടർബൗണ്ടറികളുമായി ജോണി ബെയർസ്​റ്റോയും അർധശതകം തികച്ചു. വ്യക്തിഗത സ്​കോർ 55ൽ എത്തിനിൽക്കേ റോയ്​യെ റണ്ണൗട്ടാക്കി രോഹിത്​ ശർമയാണ്​ കൂട്ടുകെട്ട്​ വേർപിരിച്ചത്​.

ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന്​ 110 റൺസാണ്​ ചേർത്തത്​. രണ്ടാം വിക്കറ്റിൽ​ ഇംഗ്ലീഷ്​ ഇന്നിങ്​സിന്‍റെ ന​ട്ടെല്ലായ പാർട്​നർഷിപ്പ്​ പിറന്നു​. ഇതിനിടെ സിക്​സടിച്ച്​ ബെയർസ്​റ്റോ തന്‍റെ 11ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി. ബെൻ സ്​റ്റോക്​സ്​ കൂടി അർധശതകം പൂർത്തിയാക്കിയതോടെ മത്സരത്തിന്‍റെ നിയ​ന്ത്രണം ഇംഗ്ലണ്ടിനായി. 117 പന്തിൽ നിന്നും 175 റൺസാണ്​ ഇരുവരും ചേർന്ന്​ സ്​കോർബോർഡിൽ എത്തിച്ചത്​.

എന്നാൽ 52 പന്തിൽ വെടിക്കെട്ട്​ ബാറ്റിങ്ങിലൂടെ 99 റൺസ്​ വാരിക്കൂട്ടിയ സ്​റ്റോക്​സിന്​ ഒരുറൺസകലെ ​അർഹിച്ച സെഞ്ച്വറി നഷ്​ടമായി. 10 സിക്​സും നാല്​ ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സ്​​റ്റോക്​സിന്‍റെ വെടിക്കെട്ട്​ ഇന്നിങ്​സ്​.


തൊട്ടടുത്ത ഓവറിൽ ബെയർസ്​റ്റോയെയും നായകൻ ജോസ്​ ബട്​ലറിനെയും (0) പുറത്താക്കി പ്രസീദ്​ കൃഷ്​ണ സന്ദർശകരെ സമ്മർദ്ദത്തിലാക്കി. എന്നാൽ റൺറേറ്റിൽ ഏറെ മുന്നിലെത്തിയിരുന്ന ഇംഗ്ലണ്ടിനെ പിന്നോട്ടടിക്കാൻ അത്​ പോരായിരുന്നു. അരങ്ങേറ്റക്കാരൻ ലയാം ലിവിങ്​സ്റ്റണും (27) ഡേവിഡ്​ മലാനും (16) ടീമിനെ 39 പന്തുകൾ ബാക്കി നിൽക്കേ വിജയതീരമണച്ചു.

വിമർശനങ്ങൾക്ക്​ മറുപടിയുമായി രാഹുൽ; വൺഡൗണായി 10,000 തികച്ച്​ കോഹ്​ലി

വാളെടുത്തവരെല്ലാം വെളി​ച്ചപ്പാടായതോടെ രണ്ടാം ഏകദിനത്തിലും  ഇന്ത്യക്ക്​ മികച്ച ടോട്ടൽ പടുത്തുയർത്തി. കെ.എൽ രാഹുൽ ശതകം പൂർത്തിയാക്കിയ കളിയിൽ ഏകദിനത്തിലെ സ്വപ്​നനേട്ടമായ 10,000 റൺസ്​ കടന്ന്​ വിരാട്​ കോഹ്​ലിയും (66 റൺസ്​) അതിവേഗ 77 റൺസുമായി ഋഷഭ്​ പന്തും ഇന്ത്യൻ പടയോട്ടത്തിന്​​ അഗ്​നി പകർന്നു. 

രോഹിത്​ ശർമക്കൊപ്പം ഓപണിങ്​ ജോഡിയായി ഇറങ്ങിയ ശിഖർ ധവാൻ നാലു റൺസ്​ മാത്രമെടുത്തു മടങ്ങിയെങ്കിലും പിറകെ ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനവുമായി കാഴ്ചയുടെ വിരുന്നൊരുക്കി. 25 പന്തിൽ 25 റൺസുമായി രോഹിത്​ മികച്ച തുടക്കമിട്ടപ്പോൾ മൂന്നാമനായി ഇറങ്ങിയ വിരാട്​ കോഹ്​ലി 79 പന്തിൽ 66 റൺസ് നേടി. ​ഏകദിനത്തിൽ 10,000 റൺസ്​ എന്ന ചരിത്രവും സ്വന്തമാക്കിയാണ്​ കോഹ്​ലി മടങ്ങിയത്​.


മൂന്നാമനായി ഇറങ്ങി റൺ സമ്പാദ്യം അഞ്ചക്കം കടക്കുന്ന താര ബഹുമതി റിക്കി പോണ്ടിങ്​ മാത്രമാണ്​ മുമ്പ്​ സ്വന്തമാക്കിയിരുന്നത്​. പോണ്ടിങ്​ 330 കളികളിൽ നേടിയത്​ 12,662 റൺസ്​. കോഹ്​ലിയാക​ട്ടെ, 190ാം ഇന്നിങ്​സിൽ 10,000 കടന്നുവെന്ന നേട്ടവുമുണ്ട്​. കെ.എൽ രാഹുലും കോഹ്​ലിയും ചേർന്ന്​ നടത്തിയ പോരാട്ടമാണ്​ ഇന്ത്യൻ ബാറ്റിങ്ങിന്​ രാജകീയ കുതിപ്പ്​ പകർന്നത്​.

അതിവേഗ അർധ സെഞ്ച്വറിയുമായി മധ്യനിരയിൽ കരുത്തുകാട്ടിയ ഋഷഭ്​ പന്ത്​ 40 പന്ത്​ മാത്രം നേരിട്ട്​ നേടിയത്​ 77 റൺസ്​. ഏറ്റവുമൊടുവിൽ ഒന്നിച്ച പാണ്ഡ്യ സഹോദരന്മാർ അതിവേഗം റൺ വാരിക്കൂട്ടി ഇന്ത്യൻ ടോട്ടൽ കഴിഞ്ഞ ഏകദിനത്തിനും മേലെയെത്തിച്ചു. ഹാർദിക്​ 16 പന്തിൽ 35 റൺസ്​ ​എടുത്തപ്പോൾ ക്രുനാൽ ഒമ്പത്​ പന്തിൽ 12 റൺസുമെടുത്തു. 

രണ്ടു വിക്കറ്റുകൾ വീ​തമെടുത്ത്​ റീസ്​ ടോപ്​ലി, ടോം കറൻ എന്നിവരും ഓരോ വിക്കറ്റുമായി സാം കറൻ, ആദിൽ റശീദ്​ എന്നിവരും ഇംഗ്ലീഷ്​ ബൗളിങ്ങിൽ മികവു കാട്ടി.

Tags:    
News Summary - England beat india by 6 wickets in second ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.