ലണ്ടൻ: കളിമൈതാനങ്ങൾ പലപ്പോഴും പ്രതിഷേധങ്ങളുടെയും ഐക്യപ്പെടലുകളുടെയും വേദിയാകാറുണ്ട്. ടെസ്റ്റ് മത്സരങ്ങളിലേക്ക് തിരിച്ചെത്തിയ ദിവസം ലോകത്തിന് ശക്തമായ ഒരു സന്ദേശമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നൽകിയത്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിെൻറ ഉദ്ഘാടന ദിവസമാണ് എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾക്കെതിരായ സന്ദേശം ആലേഖനം ചെയ്ത കറുത്ത ജഴ്സിയണിഞ്ഞ് ഇംഗ്ലീഷ് താരങ്ങൾ മൈതാനത്തിലെത്തിയത്.
വംശീയത, മതപരമായ അസഹിഷ്ണുത, ലൈംഗിക വേർതിരിവ്, സ്വവർഗാനുരാഗികൾ- ട്രാൻജെൻഡറുകൾ എന്നിവർക്കെതിരായ വിവേചനങ്ങൾ എന്ന് തുടങ്ങി എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരെയാണ് താരങ്ങൾ ശബ്ദമുയർത്തിയത്. സീസണിൽ പരിശീലനം നടത്തുേമ്പാൾ ഇംഗ്ലണ്ടിെൻറ പുരുഷ-വനിത താരങ്ങൾ ഈ ജഴ്സിയണിഞ്ഞാകും ഗ്രൗണ്ടിലെത്തുക.
'ക്രിക്കറ്റ് എല്ലാവരുടെയും കളിയാണ്' എന്നാണ് ജഴ്സിയുടെ മുൻവശത്ത് എഴുതിയിരിക്കുന്നത്. ഏഴ് വ്യത്യസ്ത ഡിസൈനിലാണ് ജഴ്സി. ഏഴെണ്ണത്തിലും ഏഴ് വ്യത്യസ്ത സന്ദേശങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾ വംശീയതക്കെതിരെ ഒരുമിച്ച് നിൽക്കുന്നു, ഞങ്ങൾ സ്വവർഗാനുരാഗികൾക്കെതിരായ വിവേചനങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കുന്നു എന്നിങ്ങനെ ടീഷർട്ടിെൻറ പിറകിൽ എഴുതിയിരിക്കുന്നു.
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് താരങ്ങളെ ഈ പ്രവർത്തി ചെയ്യാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അനുവദിച്ചിരുന്നു. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
33 ഓവർ പിന്നിടുേമ്പാൾ കിവീസ് രണ്ടിന് 102 എന്ന നിലയിലാണ്. റോസ് ടെയ്ലറും (13) ഡെവോൻ കോൺവേയുമാണ് (47) ക്രീസിൽ. ടോം ലഥാമും (23) നായകൻ കെയ്ൻ വില്യംസണുമാണ് (13) പുറത്തായത്. ഒലി റോബിൻസണും ജിമ്മി ആൻഡേഴ്സണുമാണ് വിക്കറ്റ് വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.