ലണ്ടൻ: പാകിസ്താനെതിരെ ഏകദിന പരമ്പരക്ക് ഒരുങ്ങാനിരിക്കവേ ഇംഗ്ലണ്ട് ടീമിലെ ഏഴുപേർക്ക് കോവിഡ്. മൂന്നു കളിക്കാർക്കും മറ്റുള്ള നാലുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ പാകിസ്താനുമായുള്ള പരമ്പര മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇ.സി.ബി അറിയിച്ചു. പരിക്ക് മാറിയെത്തിയ ബെൻ സ്റ്റോക്സാകും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്‍റെ സഹകരണത്തോെട കോവിഡ് ബാധിതരെ നിരീക്ഷിക്കുെമന്നും ടീമംഗങ്ങളെ ഐസൊലേഷനിലാക്കുമെന്നും ഇ.സി.ബി അറിയിച്ചു. താരങ്ങളെല്ലാം ഐസൊലേഷനിലാകുന്നതോടെ 'പുത്തൻ' ടീമാകും പാകിസ്താനെതിരെ കളിക്കാനിറങ്ങുക.
കർശന പ്രോട്ടോക്കോൾ നിലനിൽക്കവേ താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തും. ജൂലൈ എട്ടുമുതലാണ് പാകിസ്താനുമായുള്ള മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം മൂന്ന് ട്വന്‍റി 20 കളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലുമുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.