സെൻറ് ലൂസിയ: കുട്ടിക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുന്ന വമ്പന്മാർ ജാഗ്രതൈ... ട്വൻറി20 പരമ്പരയിൽ ആസ്ട്രേലിയയെ അഞ്ചാം മത്സരത്തിൽ തകർത്തെറിഞ്ഞ് കരീബിയൻ പടയുടെ ജൈത്രയാത്ര. ആവേശം നിറഞ്ഞ മത്സരത്തിൽ 16 റൺസിനാണ് വിൻഡീസ് ഓസീസിനെ തോൽപിച്ചത്. സ്കോർ: വെസ്റ്റിൻഡീസ് -199/8(20 ഓവർ), ആസ്ട്രേലിയ-183/9(20 ഓവർ). ഇതോടെ 4-1ന് ആതിഥേയർ പരമ്പര സ്വന്തമാക്കി.
ഒക്ടോബർ 17ന് ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പിൽ തങ്ങൾ ഫേവറേറ്റുകളാണെന്നറിയിച്ചാണ് വെസ്റ്റിന്‍ഡീസ് ടീം പരമ്പര അവസാനിപ്പിച്ചത്. 2016ൽ സമാപിച്ച ഒടുവിലെ ട്വന്റി 20 ലോക ജേതാക്കളാണ് വിൻഡീസ്. വെസ്റ്റിൻഡീസിൻെറ ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍ ആണ് പരമ്പരയുടെ താരം. 34 പന്തില്‍ 79 റണ്‍സെടുത്ത എവിന്‍ ലൂയിസിൻെറ പ്രകടനത്തിലാണ് ആതിഥേയർ കൂറ്റൻ സ്കോറിലേക്കെത്തിയത്. എവിന്‍ ലൂയിസിനൊപ്പം നികോളസ് പുരന് 18 പന്തില്‍ 31 റണ്‍സും ഗെയ്ല് ഏഴു പന്തില്‍ 21 റണ്‍സും അടിച്ചെടുത്തു.
23 പന്തില്‍ 34 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് മാത്രമാണ് വിൻഡീസ് ബൗളർമാർക്കു മുന്നിൽ പിടിച്ചു നിന്നത്. മിച്ചല്‍ മാര്‍ഷ് 15 പന്തില്‍ 30 റണ്‍സും മാത്യു വെയ്ഡ് 18 പന്തില്‍ 26 റണ്‍സും നേടി. വെസ്റ്റിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെലും ആന്ദ്രെ റസ്സലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.