ഐ.പി.എൽ 2022; മെഗാതാരലേലത്തിന്​ മുമ്പ്​ നിലവിലെ ടീമുകൾക്ക്​ നാലുതാരങ്ങളെ നിലനിർത്താമെന്ന്​

ന്യൂഡൽഹി: പുതുതായി രണ്ടു ടീമുകൾ വരുന്നതോടെ അടുത്ത സീസണോടെ ഇന്ത്യൻ പ്രീമിയർ ലീഗ്​ കൂടുതൽ വലുതാകുകയാണ്​. പുതിയ ഫ്രാഞ്ചൈസികൾക്ക്​ ടീം ഒരുക്കുന്നതിനായി സീസണിന്​ മുന്നോടിയായി മെഗാ താരലേലം നടത്ത​ു​െമന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ ടീമുകൾക്ക്​ മെഗാ താരലേലത്തിന്​ മുമ്പ്​ നാല്​ താരങ്ങളെ നിലനിർത്താമെന്നാണ്​ ​പ്രമുഖ ക്രിക്കറ്റിങ്​ വെബ്​സൈറ്റായ ക്രിക്​ബസ്​ റിപ്പോർട്ട്​ ചെയ്തു.

ഈ സീസൺ ഐ.പി.എല്ലിന്‍റെ അവസാനത്തിൽ എട്ട്​ ഫ്രാഞ്ചൈസികളുടെ പ്രതിനിധികളുമായി ബി.സി.സി.ഐ നടത്തിയ ചർച്ചയിലാണ്​ നിലനിർത്താവുന്ന താരങ്ങളുടെ എണ്ണത്തിൽ തീരുമാനമായതെന്ന്​ റി​​​പ്പോർട്ടിൽ പറയുന്നു.

മെഗാതാരലേലത്തിൽ 90 കോടി രൂപയാകും ഓരോ ടീമിനും ചെലവഴിക്കാനാകുക. ഇത്​ പിന്നീട്​ 95 കോടിയും100 കോടിയുമായി വർധിപ്പിക്കാം. താരങ്ങളെ നിലനിർത്തു​േമ്പാൾ ലേലത്തിലിറക്കാവുന്ന തുകയിലും മാറ്റം വരും.

ലേലത്തിന്​ പുറത്തുള്ള ചില താരങ്ങളെ ടീമിലെത്തിക്കാൻ പുതിയ ടീമുകൾക്ക്​ ബി.സി.സി.ഐ അനുമതി നൽകിയതായി നിലവിലുള്ള ടീമുക​​െള അറിയിച്ചിട്ടുണ്ട്​. അതേസമയം നാല്​ താരങ്ങളെ നിലനിർത്തുന്നതോടെ റൈറ്റ്​ ടു മാച്ച്​ ഓപ്​ഷൻ അനുവദിക്കില്ലെന്ന്​ ബി.സി.സിഐ വ്യക്തമാക്കി.

താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട്​ ബി.സി.സി.ഐ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. രണ്ട്​ ഫ്രാഞ്ചൈസികളുടെ വിൽപനക്ക്​ ശേഷം ഇക്കാര്യത്തിൽ തീരുമാനമാകും.

കോട്ടക്​ ഗ്രൂപ്പ്​, അരവിന്ദോ ഫാർമ, ടോറന്‍റ്​ ഫാർമ, ആർ.പി സഞ്​ജീവ്​ ഗോയങ്ക ഗ്രൂപ്പ്​, ബിർള ഗ്രൂപ്പ്​, അദാനി ഗ്രൂപ്പ്​ എന്നിവരാണ്​ നിലവിൽ ഐ.പി.എൽ ടീമിനായി രംഗത്തുള്ളത്​.

Tags:    
News Summary - Existing Franchises Set to be Allowed Four Retentions in IPL 2022 Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.