ട്വന്‍റി20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യൻ ടീം പുറത്തായതിനു പിന്നാലെ, ടീമിനെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റൻ വിരേന്ദ്രർ സെവാഗ് രംഗത്തുവന്നിരുന്നു. സെലക്ടർമാർ മൂല്യമുള്ള താരങ്ങളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു സെവാഗിന്‍റെ വിമർശനം.
ടീമിന്‍റെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ സെവാഗ് വിമർശിച്ചില്ല. ലോകകപ്പിനു പിന്നാലെ ട്വന്‍റി20 ക്യാപ്റ്റൻസി ഒഴിയാൻ കോഹ്ലി തീരുമാനിച്ചിരുന്നു.
ക്യാപ്റ്റൻ സ്ഥാനം മാറണോയെന്നത് കോഹ്ലിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് സെവാഗിന്‍റെ നിലപാട്. ''ഏകദിന ടെസ്റ്റ് ഫോർമാറ്റുകളിലും കോഹ്ലി മാറണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അത് കോഹ്ലി തീരുമാനിക്കട്ടെ. കോഹ്ലിക്കു കീഴിൽ ഇന്ത്യ നന്നായി കളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ റെക്കോർഡുകൾ വലുതാണ്. നല്ല കളിക്കാരനായും നല്ല ക്യാപ്റ്റനായും അദ്ദേഹം ഇനിയും ഇന്ത്യൻ ടീമിലുണ്ടാവണമെന്ന് എന്‍റെ ആഗ്രഹം''- സെവാഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.