ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ വിരമിച്ചിട്ട് ഏഴു വർഷം കഴിഞ്ഞെങ്കിലും താര കുടുംബവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് വൻ വാർത്താ പ്രാധാന്യം കൈവരാറുണ്ട്.
സചിെൻറ മകനും വളർന്ന് വരുന്ന കളിക്കാരനും കൂടിയായ അർജുൻ ടെണ്ടുൽക്കർ ആരാധകരുടെ കണ്ണിലുണ്ണിയാണ്. കഴിഞ്ഞ ദിവസം 20കാരൻ യു.എ.ഇയിൽ മുംബൈ ഇന്ത്യൻസ് കളിക്കാരുടെ കൂടെ സ്വിമ്മിങ് പൂളിൽ വെച്ചെടുത്ത ചിത്രം വൈറലായി മാറി.
ട്രെൻറ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ എന്നീ ഫാസ്റ്റ് ബൗളർമാർക്കൊപ്പമായിരുന്നു ഇടൈങ്കയ്യൻ പേസറായ അർജുെൻറ നീരാട്ട്. അർജുനെ ഇവർക്കൊപ്പം ചിത്രത്തിൽ കണ്ടതോടെ ആരാധകർ സംശയങ്ങളുമായെത്തി. അർജുൻ എന്താണ് ടീമിെൻറ കൂടെ യു.എ.ഇയിൽ, സീസണിൽ അർജുൻ മുംബൈ ജഴ്സിയണിയുന്നുണ്ടോ എന്നതായിരുന്ന സുപ്രധാന ചോദ്യം.
നെറ്റ് ബൗളറായാണ് ഓൾറൗണ്ടറായ അർജുൻ യു.എ.ഇയിലേക്ക് പറന്നത്. സ്വന്തം താരങ്ങളായിരിക്കണം നെറ്റ് ബൗളർമാരായി ഉണ്ടാവേണ്ടതെന്ന കർശന നിർദേശത്തിെൻറയും രാജ്യത്തെ കളിക്കാരുടെ ദൗർബല്യവും പരിഗണിച്ചാണ് മുംബൈ ബൗളർമാരെ കൂടെ കൂട്ടിയത്.
53 ദിവസം നീണ്ടുനിൽക്കുന്ന ടുർണമെൻറിനിടെ ഏതെങ്കിലും താരത്തിന് പരിക്കേൽക്കുകയോ കോവിഡ് സ്ഥിരീകരിക്കുകയോ ചെയ്താൽ അർജുന് കളിക്കാൻ അവസരം ലഭിച്ചേക്കും. പകരക്കാരനായി ടീമിന് മറ്റൊരാളെ തെരഞ്ഞെടുക്കാൻ ബി.സി.സി.ഐയുടെ അനുവാദം ഉണ്ട്.
2018ൽ ശ്രീലങ്കക്കെതിരെ അണ്ടർ 19 ഇന്ത്യൻ ടീമിനായി അർജുൻ അരങ്ങേറിയിരുന്നു. മുംബൈ രഞ്ജി ടീമിലും ഇന്ത്യൻ സീനിയർ ടീമിലും കയറി പറ്റാനുള്ള കഠിന പ്രയത്നത്തിലാണ് താരമിപ്പോൾ.
നിലവിലെ ജേതാക്കളായ മുംബൈ സെപ്റ്റംബർ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. അബൂദബിയിൽ വെച്ചാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.