ലണ്ടൻ: വംശീയത കലർന്ന അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിന് രണ്ട് ആരാധകരെ ഐ.സി.സി സ്റ്റേഡിയത്തിൽ നിന്നും നീക്കി. ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെയാണ് സംഭവം. ടി.വിയിൽ തത്സമയ സംപ്രേക്ഷണത്തിനിടെ ന്യൂസിലൻഡ് താരങ്ങൾക്കെതിരെയുള്ള അധിക്ഷേപം കേട്ടതായി ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
ന്യൂസിലൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർക്കെതിരെ വംശീയത കലർന്ന അധിക്ഷേപം നടത്തിയതായും ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നതിന് പിന്നാലെ ഐ.സി.സി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും നീക്കിയത്.
റോസ് ടെയ്ലർ സമോവൻ വംശജനാണ്. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം ഉയർന്നത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.