ഇസ്ലാമാബാദ്: ഐ.പി.എൽ തീർന്നയുടനെ മുംബൈ ഇന്ത്യൻസ് താരം ഷെർഫൈൻ റഥർഫോർഡ് യു.എ.ഇയിൽ നിന്നും പറന്നിറങ്ങിയത് പാകിസ്താൻ സൂപ്പർ ലീഗിലേക്കാണ്. തൊട്ടുപിന്നാലെ ട്രോൾ മഴയുമെത്തി.
പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിനായാണ് റഥർഫോർഡ് കളിക്കുന്നത്. താരം എത്തിയതായി അറിയിച്ച് കറാച്ചി കിങ്സ് പുറത്തുവിട്ട ചിത്രത്തിൽ റഥർ ഫോർഡ് ധരിച്ചിരുന്നത് മുംബൈ ഇന്ത്യൻസിൻെറ ജാക്കറ്റും മാസ്കുമായിരുന്നു. ഇതിന് പിന്നാലെ കറാച്ചി കിങ്സിന് നേരെ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. താരത്തിന് ജഴ്സിയെങ്കിലും കൊടുക്കണമെന്ന് നിരവധി പേർ കമൻറ് ചെയ്തു.
മുൽത്താൻ സുൽത്താനെതിരെ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ കറാച്ചിയെ വിജയത്തിലെത്തിക്കുന്നതിൽ റഥർഫോർഡ് നിർണായക പങ്കുവഹിച്ചിരുന്നു. പക്ഷേ മത്സരത്തിൽ റഥർഫോർഡ് അണിഞ്ഞത് മുംബൈ ഇന്ത്യൻസിൻെറ ഗ്ലൗസ് ആണെന്ന തരത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
വെസ്റ്റിൻഡീസിൽ നിന്നുള്ള 22 കാരനായ റഥർഫോർഡിന് ഇക്കുറി ഐ.പി.എൽ സീസണിൽ കളത്തിലിറങ്ങാനായിരുന്നില്ല. ബെഞ്ചിലിരിക്കാനായിരുന്നു താരത്തിൻെറ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.