ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് പത്താം തവണയും ഐ.പി.എൽ ഫൈനലിൽ എത്തിയതിനു പിന്നാലെ വെറ്ററൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ വാനോളം പുകഴ്ത്തി മുൻ പാക് താരം.
ധോണിയുടെ തന്ത്രങ്ങൾ തന്നെയാണ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായത്. ബൗളർമാരെ ഉപയോഗിക്കുന്നതിലും ഫീൽഡ് സെറ്റ് ചെയ്യുന്നതിലും താരം കാണിച്ച മികവ് എടുത്തുപറയേണ്ടതാണ്. ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ ഉപയോഗിച്ച ധോണിയുടെ തന്ത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ധോണി ഒരു സമ്പൂർണ പ്രതിഭാശാലിയാണെന്ന് മുൻ പാക് താരം സൽമാൻ ബട്ട് പ്രതികരിച്ചു.‘ ധോണി എന്തൊരു പ്രതിഭാശാലിയാണ്. ലോകോത്തര തന്ത്രജ്ഞൻ’ -ബട്ട് ട്വീറ്റ് ചെയ്തു. അടുത്ത വർഷവും ഐ.പി.എല്ലിൽ ചെന്നൈക്കൊപ്പം ഉണ്ടാകുമോയെന്ന ചോദ്യത്തിന്, തീരുമാനമെടുക്കാൻ ഇനിയും എട്ടു മാസങ്ങളുണ്ടല്ലോയെന്നാണ് ധോണി മറുപടി നൽകിയത്.
‘എനിക്കറിയില്ല, എനിക്ക് തീരുമാനമെടുക്കാൻ എട്ട്-ഒമ്പത് മാസങ്ങളുണ്ട്, മിനി ലേലം ഡിസംബറിലായിരിക്കും നടക്കുക, പിന്നെ എന്തിനാണ് ഇപ്പോൾ തന്നെ അതിനെ കുറിച്ച് ആലോചിക്കുന്നത്? എനിക്ക് തീരുമാനിക്കാൻ ധാരാളം സമയമുണ്ട്’ -ധോണി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.